'പാവം രണ്‍ബീറിനോട് ഇത് വേണ്ടായിരുന്നു'; ട്രോളി ആരാധകര്‍

Published : Mar 12, 2019, 04:06 PM IST
'പാവം രണ്‍ബീറിനോട് ഇത് വേണ്ടായിരുന്നു'; ട്രോളി ആരാധകര്‍

Synopsis

ആലിയ ഭട്ടിന്‍റെയും കരണ്‍ ജോഹറിന്‍റെയും വസ്ത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. 

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹത്തിന് ബോളിവുഡ് സുന്ദരിമാര്‍ ധരിച്ച വസ്ത്രങ്ങളായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. അതില്‍ ആലിയ ഭട്ടിന്‍റെയും  കരണ്‍ ജോഹറിന്‍റെയും വസ്ത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. 

ആകാശ് അംബാനിയുടെ വിവാഹദിനത്തില്‍ ആലിയയും കരണും ഒരേ നിറത്തിലുളള വസ്ത്രം ധരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. ആലിയ ഒരു മഞ്ഞ ലഹങ്ക. ഇതേ നിറത്തിൽ തന്നെ കുർത്ത ധരിച്ചാണ് കരൺ എത്തിയത്. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ഇരുവരും ധരിച്ച തുണിയും ഒന്നായിരുന്നു. രണ്ടു പേരുടെയും ഡിസൈനർ സബ്യസാചി ആണ്. എന്തായാലും ഇവരുടെ ചിത്രങ്ങൾക്ക് താഴെ കമന്‍റ് മഴയായിരുന്നു. 

‘ആലിയയുടെ ബാക്കി വന്ന തുണിയാണോ കരൺ കുർത്തയ്ക്കു വേണ്ടി ഉപയോഗിച്ചത്', ' ബാക്കി വന്ന തുണിയില്‍ ലഹങ്ക ഡിസൈന്‍ ചെയ്ത് സബ്യസാചി ആലിയെ പറ്റിച്ചേ ' , ഇങ്ങനെ പോകുന്നു കമന്‍റുകള്‍. 'പാവം രണ്‍ബീറിനോട് ഇത് വേണ്ടായിരുന്നു,  ഈ മഞ്ഞ കുര്‍ത്ത രണ്‍ബീറിന് കൊടുക്കായിരുന്നു', തുടങ്ങിയ രസകരമായ കമന്‍റുകളും ഉണ്ട്. 
 

 

http://ഫാഷന്‍ ലോകം കാത്തിരുന്ന നിമിഷം; അംബാനി കല്യാണത്തിനെത്തിയ താരസുന്ദരിമാര്‍

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ