നീല മാക്സി ഡ്രസ്സില്‍ മനോഹരി; വീഡിയോ പങ്കുവച്ച് കരീന

Published : Feb 06, 2021, 08:03 PM ISTUpdated : Feb 06, 2021, 08:05 PM IST
നീല മാക്സി ഡ്രസ്സില്‍ മനോഹരി; വീഡിയോ പങ്കുവച്ച് കരീന

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബോളിവുഡിന്‍റെ താരറാണിയായ കരീനയുടെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന സന്തോഷത്തിലാണ് ബോളിവുഡ് നടി കരീന കപൂര്‍. എന്നാല്‍ ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാനൊന്നും താരത്തെ കിട്ടില്ല. ഒൻപതാം മാസത്തിലും വിശ്രമമില്ലാതെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം.

ഗർഭം എന്നത് ഒരസുഖവുമല്ല, അത് ജോലി ചെയ്യാതിരിക്കാൻ കാരണമല്ലെന്നും കരീന പല തവണ പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ബോളിവുഡിന്‍റെ താരറാണിയായ കരീനയുടെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സൂചിപ്പിക്കുന്നതുമായ വസ്ത്രങ്ങളാണ് കരീന ഇപ്പോള്‍ ധരിക്കുന്നത്. തന്‍റെ പ്രിയപ്പെട്ട കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. 

ഏറ്റവും ഒടുവില്‍ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള മാക്സി ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് താരം. ബലൂണ്‍ സ്ലീവ്സാണ് ഡ്രസ്സിന്‍റെ പ്രത്യേകത. കരീന തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read:  കിടിലന്‍ ജാക്കറ്റില്‍ ബോസ് ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'