പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന; ബാഗിന്‍റെ വില രണ്ട് ലക്ഷം രൂപ; ചിത്രങ്ങള്‍ വൈറല്‍

Published : Feb 01, 2021, 01:26 PM ISTUpdated : Feb 01, 2021, 01:28 PM IST
പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന; ബാഗിന്‍റെ വില രണ്ട് ലക്ഷം രൂപ; ചിത്രങ്ങള്‍ വൈറല്‍

Synopsis

കരീനയുടെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. 

ബോളിവുഡ് നടി കരീന കപൂർ ​ഗർഭകാലം ആസ്വദിക്കുന്ന തിരക്കിലാണ്. സെയ്ഫ് അലി ഖാനും താനും വീണ്ടും മാതാപിതാക്കളാകാൻ പോകുന്നുവെന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്. 

ഗര്‍ഭിണിയായിരിക്കുന്ന ഈ സമയത്തായാലും കരീന കപൂര്‍ ഖാന് സ്വന്തമായൊരു സ്റ്റൈൽ ഉണ്ട്. ഫാഷൻ ലോകത്ത് കരീന എന്നുമൊരു ശ്രദ്ധേയ സാന്നിധ്യവുമാണ്.

കരീനയുടെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ്. 

 

തന്‍റെ പ്രിയപ്പെട്ട ഔട്ട്ഫിറ്റായ കാഫ്താൻ ആണ് താരം ധരിച്ചത്. ബഗ്രു കാഫ്താനില്‍ മനോഹരിയായിരിക്കുകയാണ് കരീന. പല വര്‍ണ്ണങ്ങളില്‍ പ്രിന്‍റുകളാണ് കാഫ്താന്‍റെ പ്രത്യേകത. സില്‍ക്ക് ആണ് മെറ്റീരിയല്‍. 

 

എന്നാല്‍ ആരാധകരുടെ  ശ്രദ്ധ പോയത് കരീനയുടെ ബാഗിലാണ്. ഇറ്റാലിയന്‍ കമ്പനിയായ 'Bottega Veneta'-യുടെ ബാഗാണ് കരീനയുടെ കയ്യിലുണ്ടായിരുന്നത്. രണ്ട് ലക്ഷത്തിലധികം (2,20,968) രൂപയാണ് ഈ ബാഗിന്‍റെ വില. 

Also Read: മഞ്ഞ അനാർക്കലിയില്‍ മനോഹരി; ചിത്രങ്ങള്‍ പങ്കുവച്ച് മാധുരി ദീക്ഷിത്...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'