വിവാഹത്തിനെത്തിയ മുൻകാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് വധു; കയ്യടിച്ച് സോഷ്യല്‍ മീഡിയ!

By Web TeamFirst Published Jan 31, 2021, 9:35 PM IST
Highlights

വിവാഹത്തിനെത്തിയ മുൻകാമുകനെ ഭര്‍ത്താവിന്‍റെ അനുമതിയോടെയാണ് വധു ആലിംഗനം ചെയ്യുന്നത്. 

പ്രണയം നിരസിച്ചതിന്‍റെ പേരിലും  മുന്‍ബന്ധത്തിന്റെ പേരിലും നടക്കുന്ന അക്രമസംഭവങ്ങള്‍ എപ്പോഴും വാര്‍ത്തകളാകാറുണ്ട്. എന്നാല്‍ വിവാഹത്തിനെത്തിയ മുന്‍കാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വധുവിന്‍റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു. വധുവായ മായാങ്ക് തന്നെയാണ് വീഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തത്.

തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ സന്തോഷത്തിലാണ് യുവതി. യുവതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഹസ്തദാനത്തിനായി മുന്‍കാമുകന്‍ കൈനീട്ടുമ്പോള്‍ യുവതി ഭര്‍ത്താവിനോട് ആലിംഗനത്തിനായി അനുമതി തേടുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഉടന്‍ തന്നെ ഭര്‍ത്താവ് അനുവാദം നല്‍കുകയും ഇരുവരും ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യുവാവ് വരന് ഹസ്തദാനം ചെയ്യുന്നു. ശേഷം വരനും യുവാവിനെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

 

വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. മുന്‍കാമുകനെ ഭര്‍ത്താവിന്റെ മുന്നില്‍ ആലിംഗനം ചെയ്തതിന് ചിലര്‍ യുവതിയെ കുറ്റപ്പെടുത്തിയപ്പോള്‍ അനുവാദം ചോദിച്ച യുവതിയെ മറ്റുചിലര്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. 

ഭര്‍ത്താവിന്റെ മുഖത്തുണ്ടായ വിഷമം കണ്ടോയെന്ന് പരിഹാസമുയര്‍ത്തിയവരുമുണ്ട്. എന്നാല്‍ മുൻകാമുകനുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പ്രതികരിച്ചു.

Also Read: കാമുകി 'തേച്ചു'; യുവാവിന്റെ വ്യത്യസ്തമായ പ്രതികാരത്തിന്റെ വീഡിയോ വൈറല്‍...

click me!