ജാൻവി ഷോട്ട്സിട്ടു; ഇത്രയും ചെറുതോയെന്ന് ആശങ്കപ്പെട്ട് കത്രീന

Published : Jun 02, 2019, 03:41 PM IST
ജാൻവി ഷോട്ട്സിട്ടു; ഇത്രയും ചെറുതോയെന്ന് ആശങ്കപ്പെട്ട് കത്രീന

Synopsis

താരങ്ങള്‍ സിനിമയിൽ  ധരിക്കുന്ന വസ്ത്രം മുതല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്‍റെ ഷോട്ട്സാണ് വിഷയമത്രേ. ജാന്‍വിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെക്കുന്നതാകട്ടെ മറ്റൊരു നടിയാണ്. 

ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ച് പല തരത്തിലുളള വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. താരങ്ങള്‍ സിനിമയിൽ  ധരിക്കുന്ന വസ്ത്രം മുതല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. അതില്‍ ചിലത് ആരാധകരെ ചൊടിപ്പിക്കാറുണ്ട്. ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്‍റെ ഷോട്ട്സാണ് വിഷയമത്രേ. ജാന്‍വിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെക്കുന്നതാകട്ടെ മറ്റൊരു നടിയാണ്. 

ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫാണ് രംഗത്തെത്തിയിരിക്കുന്നത്. സ്നേഹ ധൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് വസ്ത്രധാരണത്തെ കുറിച്ച് കത്രീന വാചാലയായത്. ബോളിവുഡ് താരങ്ങൾ വളരെ ചെറിയ വസ്ത്രമാണ് ധരിക്കുന്നതെങ്കിലും ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ളത്രേ. ഇതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.

 

'എന്‍റെ ജിമ്മിൽ ജാൻവി ഇടയ്ക്ക് വരാറുണ്ട്. അപ്പോൾ ജിമ്മിൽ നമ്മൾ ഒരുമിച്ചായിരിക്കും വര്‍ക്കൌട്ട് ചെയ്യുന്നത്. വസ്ത്രധാരണത്തിന്‍റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് ഞാന്‍ അസ്വസ്ഥതപ്പെടാറുണ്ട്'- കത്രീന പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട്. കത്രീനയുടെ കമന്‍റിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ചിലർ കത്രീനയുടെ വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കത്രീനയുടെ ഷോട്ട്സ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ചിലര്‍ മറുപടി നല്‍കിയത്.   

 

അതിനിടെ ജാൻവിയെ പിന്തുണച്ച് നടിയും സഹോദരിയുമായ സോനം കപൂറും രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു സഹോദരിയ്ക്ക് പിൻന്തുണയുമായി സോനം എത്തിയത്. സാധരണ വസ്ത്രങ്ങളും ജാൻവി ധരിക്കാറുണ്ട്. അതെല്ലാം താരത്തിന് ഇണങ്ങുന്നവയുമാണ് എന്നും സോനം കുറിച്ചു. ഷോട്ട്സ് ധരിച്ചുളള ജാൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്‍റെ മറുപടി. നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്‍റെയും മകളാണ് ജാൻവി കപൂര്‍. 

 

 

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ