ലാക്മേ ഫാഷൻ വീക്ക് 2019; ആദ്യ ദിനത്തില്‍ റാംപിൽ തിളങ്ങി കത്രീന

Published : Aug 22, 2019, 10:16 AM IST
ലാക്മേ ഫാഷൻ വീക്ക് 2019; ആദ്യ ദിനത്തില്‍ റാംപിൽ തിളങ്ങി കത്രീന

Synopsis

ബോളിവുഡിന്‍റെ ആഘോഷം കൂടിയായ  ലാക്‌മേ ഫാഷന്‍ വീക്ക് വിന്‍റര്‍ ഫെസ്റ്റിവ് 2019 ആരംഭിച്ചു. ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ഫാഷൻ മാമാങ്കം. 

ദിവസേന വളര്‍ന്ന് കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തെ ഏറ്റവും പുതിയ  അപ്ഡേറ്റുകളാണ് ലാക്മേ ഫാഷൻ വീക്കിലുണ്ടാവുക. ബോളിവുഡിന്‍റെ ആഘോഷം കൂടിയായ  ലാക്‌മേ ഫാഷന്‍ വീക്ക് വിന്‍റര്‍ ഫെസ്റ്റിവ് 2019 കഴിഞ്ഞ ദിവസം ആരംഭിച്ചു. ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ഫാഷൻ മാമാങ്കം. ഇരുപതാം ഫാഷൻ വീക്കാണ് ഇത്. 

മനിഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി എത്തി കത്രീന കൈഫ് ആദ്യ ദിനം റാപില്‍ തിളങ്ങി. പുതിയ കലക്‌ഷനായ മാറുമിഷയാണ് മനിഷ് മൽഹോത്ര അവതരിപ്പിച്ചത്.

എംബല്ലിഷ് വർക്കുകളാൽ സമ്പന്നമായ കറുപ്പ് വെൽവറ്റ് ലഹങ്കയാണ് കത്രീന ധരിച്ചത്. 

പ്രശസ്ത ഇന്ത്യൻ ഡിസൈനർമാരായ അബ്രഹാം&താക്കൂർ, രോഹിത് ഗാന്ധി, രാഹുൽ ഖന്ന, റിതു കുമാർ എന്നിവരുടെ കലക്‌ഷനുകളും ആദ്യ ദിനം റാംപിലെത്തി.

 

വെഡ്ഡിങ് ലഹങ്ക, ഗൗൺ, കുർത്ത, ജാക്കറ്റുകൾ എന്നിവയുടെ കലക്‌ഷനുകളാണ് ആദ്യദിനം പ്രധാനമായുണ്ടായിരുന്നത്. 
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ