' ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ' ; ഖുശ്ബുവിന്റെ ബ്യൂട്ടി ടിപ്സ്

Web Desk   | others
Published : May 16, 2020, 09:33 PM ISTUpdated : May 16, 2020, 09:43 PM IST
' ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ' ; ഖുശ്ബുവിന്റെ ബ്യൂട്ടി ടിപ്സ്

Synopsis

'' എന്റെ മക്കൾ കുട്ടിക്കാലത്ത് സോപ്പിന് പകരം ഉപയോ​ഗിച്ചിരുന്നത് ഈ പാക്കായിരുന്നു. തൈര്, ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവ് ചേർത്ത പാൽ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാനായി വേണ്ടത്... '' ഖുശ്ബു പറയുന്നു.

തെന്നിന്ത്യൻ താരം ഖുശ്ബു സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ, തന്റെ മുഖസൗന്ദര്യത്തിന് പിന്നിലെ ചില ബ്യൂട്ടി ടിപ്സ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ഹോം മെയ്ഡ് ഫേസ് പാക്ക് ആണ് ഖുശ്ബു പരിചയപ്പെടുത്തുന്നത്. 

'' എന്റെ മക്കൾ കുട്ടിക്കാലത്ത് സോപ്പിന് പകരം ഉപയോ​ഗിച്ചിരുന്നത് ഈ പാക്കായിരുന്നു. തൈര്, ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവ് ചേർത്ത പാൽ എന്നവിയാണ്  ഈ പാക്ക് തയ്യാറാക്കാനായി വേണ്ടത്... '' ഖുശ്ബു പറയുന്നു.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. “ ലോക്ഡൗൺ കാലം ബന്ധങ്ങളിലെ അടുപ്പം വർദ്ധിപ്പിക്കുന്നു...,” എന്ന അടിക്കുറിപ്പോടെ തലയിൽ ഓയിൽ മസാജ് ചെയ്ത് തരുന്ന അമ്മയുടെ ചിത്രവും ഖുശ്ബു പങ്കുവച്ചിരുന്നു.

കരുവാളിപ്പ് മാറ്റി മുഖം തിളങ്ങാൻ നാല് തരം തക്കാളി ഫേസ് പാക്കുകൾ...

 

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്