തക്കാളി ആരോഗ്യത്തിന് ‌മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്.  വെയില്‍ അടിക്കുമ്പോഴോ പുറത്തേക്ക് ഇറങ്ങുമ്പോഴോ മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് മാറാൻ തക്കാളി മികച്ചതാണ്. 

ചർമ്മ സംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ആദ്യം കുറച്ച് തക്കാളി നീര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

രണ്ട്...

തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. 

 

മൂന്ന്...

തക്കാളി നീരിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേര്‍ക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഒരു 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. 

നാല്...

തക്കാളി നീരും തേനും മാത്രമുള്ള മിശ്രിതം പുരട്ടുന്നതും മുഖം തിളങ്ങാന്‍  നല്ലതാണ്. 

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ തക്കാളി കൊണ്ടൊരു കിടിലന്‍ ഫേസ് പാക്ക്