മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാൻ ഈ അഞ്ച് ചേരുവകൾ മതിയാകും

Web Desk   | Asianet News
Published : Dec 26, 2020, 02:11 PM ISTUpdated : Dec 26, 2020, 02:51 PM IST
മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാൻ ഈ അഞ്ച് ചേരുവകൾ മതിയാകും

Synopsis

മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് ഗ്ലിസറിനും റോസ് വാട്ടറും. ഇവ രണ്ടും ഒരുമിച്ച് യോജിപ്പിച്ച ശേഷം മുഖത്തിടുക. മേക്കപ്പ് ഉടൻ തന്നെ നീക്കം ചെയ്യാൻ സാധിക്കും.

വിവാഹമോ നിശ്ചയമോ പിറന്നാളോ ആഘോഷങ്ങളെന്തുമാകട്ടെ, ചർമത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകൾ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. അതേസമയം, ആഘോഷമൊക്കെ കഴിഞ്ഞ് മേക്കപ്പ് ഈസിയായി നീക്കം ചെയ്യാൻ വീട്ടിലുള്ള ചില ചേരുവകൾ നിങ്ങൾ സഹായിക്കും. ഏതൊക്കെയാണ് ആ ചേരുവകളെന്ന് അറിയാം...

ഒന്ന്...

തേനും ബേക്കിംഗ് സോഡയും മികച്ചൊരു മേക്കപ്പ് റിമൂവർ ആണെന്ന് തന്നെ പറയാം. പഞ്ഞിയിലേക്കോ മൃദുവായ തുണി കഷ്ണത്തിലേക്കോ ഒരു സ്പൂണ്‍ തേനും അതിൽ കുറച്ച് ബേക്കിംഗ് സോഡയും വിതറുക. പിന്നീട് ഈ മിശ്രിതം ഉപയോഗിച്ച് മേക്കപ്പ് തുടച്ചെടുക്കാവുന്നതാണ്. കൂടാതെ, മേക്കപ്പ് നീക്കം ചെയ്ത ശേഷം മൃദുലവും വരണ്ടതുമായ ചർമം ഉള്ളവർ ഒലീവ് എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മേക്കപ്പുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനാവും. മാത്രമല്ല, ഒലിവെണ്ണയ്ക്ക് പകരമായി ആവണക്കെണ്ണയും ഉപയോഗിക്കാവുന്നതാണ്.

രണ്ട്...

മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് ഗ്ലിസറിനും റോസ് വാട്ടറും. ഇവ രണ്ടും ഒരുമിച്ച് യോജിപ്പിച്ച ശേഷം മുഖത്തിടുക. മേക്കപ്പ് ഉടൻ തന്നെ നീക്കം ചെയ്യാൻ സാധിക്കും.

 

 

മൂന്ന്...

വെളിച്ചെണ്ണയിൽ മൂന്ന് അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിമൈക്രോബയൽ ഗുണങ്ങളാൽ അടങ്ങിയതാണ്. ഇത് മുഖത്തിനും ശരീരത്തിനും മികച്ച മോയ്‌സ്ചുറൈസർ മാത്രമല്ല നല്ലലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. അൽപം വെളിച്ചെണ്ണ മുഖത്തിടുന്നത് മേക്കപ്പ് നീക്കം ചെയ്യാൻ സഹായിക്കും.

നാല്...

പാൽ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിയാണ്. പാലിലെ കൊഴുപ്പും പ്രോട്ടീനും ജലാംശം വർദ്ധിപ്പിക്കാനും ചർമ്മത്തെ ഈർപ്പം നിലനിർത്താനും സഹായിക്കും. മേക്കപ്പ് നീക്കം ചെയ്യാൻ, കുറച്ച് പാലിൽ അൽപം ഒലീവ് ഓയിൽ ചേർത്ത് പുരട്ടുക. ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തുടച്ചുമാറ്റുക.

 

 

അഞ്ച്....

മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് വെള്ളരിക്ക. റോസ് വാട്ടറിൽ അൽപം വെള്ളരിക്കയുടെ നീര് ചേർത്ത്  മുഖത്ത്
പുരട്ടുന്നത് മേക്കപ്പ് എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ