ഇര തേടി വന്ന് പൈപ്പിനുള്ളില്‍ ദിവസങ്ങളോളം കുടുങ്ങിയ മലമ്പാമ്പ്, ഒടുവില്‍ രക്ഷ; വീഡിയോ...

By Web TeamFirst Published Jun 12, 2020, 8:30 PM IST
Highlights

എറണാകുളം കതൃക്കടവിലെ ഒരു വീടിന്റെ ഡ്രൈനേജ് പൈപ്പില്‍ വമ്പനൊരു പെരുമ്പാമ്പ് കുടുങ്ങിക്കിടക്കുന്നത് വീട്ടുകാര്‍ കണ്ടു. എപ്പോഴാണ് എങ്ങനെയാണ് ഇത് വന്നുകുടുങ്ങിയത് എന്ന് വീട്ടുകാര്‍ക്കറിയില്ല. എത്ര ദിവസമായി ഇത് സംഭവിച്ചിട്ടെന്ന് പോലും അവര്‍ക്കറിയില്ല

മനുഷ്യവാസ മേഖലകളില്‍ അബദ്ധത്തില്‍ വന്ന് പെട്ടുപോകുന്ന പാമ്പുകളെ അതിസാഹസികമായി പിന്നീട് രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച എത്രയോ വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്, അല്ലേ? അത്തരത്തില്‍ രസകരമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും വന്നിരിക്കുന്നത്. 

എറണാകുളം കതൃക്കടവിലെ ഒരു വീടിന്റെ ഡ്രൈനേജ് പൈപ്പില്‍ വമ്പനൊരു പെരുമ്പാമ്പ് കുടുങ്ങിക്കിടക്കുന്നത് വീട്ടുകാര്‍ കണ്ടു. എപ്പോഴാണ് എങ്ങനെയാണ് ഇത് വന്നുകുടുങ്ങിയത് എന്ന് വീട്ടുകാര്‍ക്കറിയില്ല. എത്ര ദിവസമായി ഇത് സംഭവിച്ചിട്ടെന്ന് പോലും അവര്‍ക്കറിയില്ല. 

ഏതായാലും അവര്‍ ഉടന്‍ തന്നെ വനം വകുപ്പിലും അഗ്നിശമനസേനയിലും വിവരമറിയിച്ചു. വൈകാതെ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി. പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ആദ്യശ്രമം പരാജയപ്പെട്ടതോടെ, ഇവര്‍ പൈപ്പ് മുറിച്ച്, പാമ്പ് കുടുങ്ങിക്കിടക്കുന്ന അത്രയും ഭാഗം പൈപ്പോട് കൂടിത്തന്നെ അതിനെ ഫയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

അവിടെവച്ച് കട്ടറുപയോഗിച്ച് പതിയെ പൈപ്പ് മുറിച്ചുമാറ്റി. രണ്ടര മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ പാമ്പിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് അതിനെ വനം വകുപ്പിനും കൈമാറി. 

വീഡിയോ കാണാം...

 

Also Read:- കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ; ഞെട്ടലോടെ കർഷകൻ...

click me!