ഇനി വെറും രണ്ട് മിനിറ്റ് കൊണ്ട് വര്‍ക്കൗട്ട് ചെയ്യാം സിംപിളായി...

Published : Jun 12, 2020, 06:53 PM ISTUpdated : Jun 12, 2020, 07:04 PM IST
ഇനി വെറും രണ്ട് മിനിറ്റ് കൊണ്ട് വര്‍ക്കൗട്ട് ചെയ്യാം സിംപിളായി...

Synopsis

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റിനൊപ്പം വ്യായാമം കൂടി ചെയ്യണം.  വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും വര്‍ക്കൗട്ടുകള്‍ നിങ്ങളെ സഹായിക്കും. 

ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. അസുഖങ്ങള്‍ വരാതിരിക്കാനും നല്ല ആരോഗ്യത്തോടെ ജീവിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ് എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്.   

ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്നത് ശരീരത്തിന് ഉന്മേഷം ലഭിക്കാനും ശരീരത്തിന്‍റെ കായികക്ഷമത കൂട്ടാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റിനൊപ്പം വ്യായാമം കൂടി ചെയ്യണം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും വര്‍ക്കൗട്ടുകള്‍ നിങ്ങളെ സഹായിക്കും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വ്യായാമം ചെയ്യുന്നത് ഏറേ നല്ലതാണ്. 

എന്നാല്‍ പലര്‍ക്കും വര്‍ക്കൗട്ട് ചെയ്യാന്‍ സമയം കിട്ടുന്നില്ല എന്നതാണ് പരാതി. അത്തരത്തില്‍ സമയം തികയുന്നില്ല എന്നുപറയുന്നവര്‍ക്കായി ഇതാ രണ്ട് മിനിറ്റ് കൊണ്ട് വര്‍ക്കൗട്ട് ചെയ്യാം. സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകറാണ് സോഷ്യല്‍ മീഡിയയിലൂടെ രണ്ട് മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചത്. ഓഫീസില്‍ ഇരുന്നുകൊണ്ടോ വീട്ടില്‍ ഇരുന്നോ ദിവസവും വെറും രണ്ടുമിനിറ്റ് കൊണ്ട് നിങ്ങള്‍ക്കിത് ചെയ്യാം എന്നാണ് റുജുത പറയുന്നത്. 

ആദ്യം കസേരയില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യണം. ഇത് അഞ്ച് തവണ ചെയ്യാം. രണ്ടാമതായി കസേരയില്‍ ഇരുന്നുകൊണ്ട് വലത് കാല്‍ ഇടത് തുടയില്‍ വയ്ക്കാം.  ശേഷം ഒറ്റ കാലില്‍ എഴുന്നേല്‍ക്കുകയും ഇരിക്കുകയും ചെയ്യാം. ഇതും അഞ്ച് തവണ ആവര്‍ത്തിക്കാം. ശേഷം ഇടത് കാലും ഇത്തരത്തില്‍ വച്ച് ആവര്‍ത്തിക്കാം. 

വീഡിയോ കാണാം... 

 

Also Read: ഈ അഞ്ച് വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പില്ലാതാക്കും...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ