ഭാര്യയ്ക്ക് കുങ്കുമപ്പൂവ് വാങ്ങാൻ പോയ പണിപാളിയ കഥ പറഞ്ഞ് ഭർത്താവ്

Web Desk   | Asianet News
Published : Sep 15, 2020, 02:28 PM ISTUpdated : Sep 15, 2020, 02:40 PM IST
ഭാര്യയ്ക്ക് കുങ്കുമപ്പൂവ് വാങ്ങാൻ പോയ പണിപാളിയ കഥ പറഞ്ഞ് ഭർത്താവ്

Synopsis

ബൂസ്റ്റും, ഹോർലിക്‌സും വാങ്ങാൻ പോകുന്ന ലാഘവത്തോടെ കടയിൽ ചെന്ന് കുങ്കുമപ്പൂവ് ചോദിച്ച ലിജിൻ തനിക്ക് പറ്റിയ ഒരു അമളിയെക്കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഗർഭിണിയായ ഭാര്യയ്ക്ക് കുങ്കുമപ്പൂവ് വാങ്ങാൻ കടയിൽ പോയപ്പോൾ ഉണ്ടായ രസകരമായ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ലിജിൻ എന്ന യുവാവ്. ബൂസ്റ്റും, ഹോർലിക്‌സും വാങ്ങാൻ പോകുന്ന ലാഘവത്തോടെ കടയിൽ ചെന്ന് കുങ്കുമപ്പൂവ് ചോദിച്ച ലിജിൻ തനിക്ക് പറ്റിയ ഒരു അമളിയെക്കുറിച്ചാണ് പങ്കുവച്ചിരിക്കുന്നത്. ലിജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

ഗർഭിണിയായപ്പോൾ എന്റെ ഭാര്യയ്ക്ക് ഒരു പൂതി. കുങ്കുമപൂവിട്ട് പാല് കുടിക്കണം.
ആയിക്കോട്ടെ എന്നാൽ വാങ്ങിക്കളയാം എന്ന് ഞാനും.
ഞാൻ ഇന്നേവരെ ഈ സാധനം കണ്ടിട്ടുമില്ല ഉപയോഗിച്ചിട്ടുമില്ല. പാലിൽ ഇട്ടു കുടിക്കുന്ന സാധനം ആയതു കൊണ്ട് ബൂസ്റ്റ്‌, ഹോർലിക്‌സ് പോലെ ഉള്ള എന്തേലുമായിരിക്കും എന്ന കണക്കുകൂട്ടൽ ആണ് എനിക്ക്.

അങ്ങനെ കടയിൽ ചെന്നു. കടയിൽ ആണെങ്കിൽ നല്ല തിരക്കുണ്ട്. കുങ്കുമപ്പൂവുണ്ടോ എന്ന് ചോദിച്ചു.
"ഉണ്ട്, എത്ര വേണം" എന്ന് കടക്കാരൻ.
ഭാര്യക്കൊരു 9 മാസം കഴിക്കാൻ ഉള്ളത് വേണമല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞു

"ഒരു...... ഒരു കിലോ എടുത്തോ ചേട്ടാ".

മൂപ്പർ എന്നെ ഒന്ന് നോക്കി, കൂടെ കടയിൽ ഉള്ള ചിലരും.കടക്കാരൻ എന്നോട്
"ഇങ്ങള് കുങ്കുമപ്പൂവ് തന്നെയാണോ ഉദ്ദേശിച്ചത്" എന്നൊരു ചോദ്യം.

എനിക്കീ സാധനത്തിനെ പറ്റി ഒരു പിടിയുമില്ല എന്ന് കടക്കാരന് മനസിലാകരുതല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞു.
"കുങ്കുമപ്പൂവ് തന്നെയാണ് ചേട്ടാ, ഞാനിത് സ്ഥിരം വാങ്ങുന്നതല്ലേ"

അപ്പൊ കടക്കാരൻ എന്നോട്,
"കുങ്കുമപ്പൂവ് ഒരുഗ്രാം, അര ഗ്രാം ഇങ്ങനെ ഒക്കെയാണ് ഉണ്ടാവുക. ഗ്രാമിന് 300 രൂപയാണ്. ഇവിടെ ഇപ്പോൾ മൊത്തം ഒരു 25 ഗ്രാം ഒക്കെയേ ഉണ്ടാവുകയുള്ളൂ".

ഞാൻ വെറുതെ ഒന്ന് കൂട്ടിനോക്കി. ഗ്രാമിന് 300, അപ്പോൾ ഞാൻ പറഞ്ഞ ഒരുകിലോയ്‌ക്ക് 3 ലക്ഷം. ഉയ്യന്റമ്മേ. ചമ്മി നാണംകെടാൻ പോകുകയാണെന്ന് എനിക്ക് മനസിലായി. ഒന്നും നോക്കിയില്ല ഒരൊറ്റ തള്ളങ്ങോട്ട് കീച്ചി.

"ഇവിടൊക്കെ ഇങ്ങനാണല്ലേ, കേരളത്തിൽ നിന്നും ഞാനിത് വരെ കുങ്കുമപ്പൂവ് വാങ്ങീട്ടില്ല. ദുബായിൽ നിന്നും വരുമ്പോൾ വാങ്ങിവരാറാണ്‌ പതിവ്. ഞാൻ ഇവിടെ വേറെ ഏതേലും കടയിൽ സ്റ്റോക്ക് ഉണ്ടോ എന്ന് നോക്കട്ടെ ".
എന്നും പറഞ്ഞ് ഇടം വലം നോക്കാതെ ആ കടയിൽ നിന്നും മെല്ലെ കൈച്ചിലായി.
ഞാൻ ഇതുവരെ ദുഫായി കണ്ടിട്ട് പോലുമില്ല. അത് വേറെ കാര്യം.

എന്നിട്ട് വേറൊരു കടയിൽ ചെന്ന് കുങ്കുമ പൂവുണ്ടോ എന്ന് ചോദിച്ചു.
"ഉണ്ട്, എത്രവേണം, ഗ്രാമിന് 300 രൂപയാണ്. " എന്ന് കടക്കാരൻ.
പണം എനിക്കൊരു പ്രശ്നമല്ലലോ. ഞാൻ പറഞ്ഞു.

"ഒരു..... അര ഗ്രാം എടുത്തോ ".....

487 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രത്തില്‍ അതിമനോഹരിയായി മിയ
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ