ലേബല്‍ എം ഡിസൈനേഴ്സാണ് മിയയുടെ വിവാഹവസ്ത്രം  ഒരുക്കിയത്. 

ശനിയാഴ്ച വിവാഹിതയായ നടി മിയ ജോർജ്ജിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരം ധരിച്ച മനോഹരമായ ഗൗൺ തന്നെയാണ് ചിത്രങ്ങളിലെ മുഖ്യ ആകര്‍ഷണം. ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് അതിസുന്ദരിയായിരിക്കുകയാണ് കല്യാണപ്പെണ്ണ്. ലേബല്‍ എം ഡിസൈനേഴ്സാണ് മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത്. 

വാനില നിറത്തിലുള്ള ക്ലാസിക് ഗൗൺ ആണ് താരത്തിന് വേണ്ടി ലേബല്‍ എം ഡിസൈന്‍ ചെയ്തത്. 487 മണിക്കൂറുകള്‍ കൊണ്ടാണ് ഹാന്‍ഡ് വര്‍ക്കുകളുള്ള ഈ ഗൗൺ ഇത്രമനോഹരമായി ഒരുക്കിയതെന്നും ലേബല്‍ എം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

View post on Instagram

കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തിൽ മാസ്ക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് മിയ എത്തിയത്.

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം കഴിഞ്ഞത്. അന്ന് മിയ ധരിച്ച ലെഹങ്കയും വിവാഹത്തലേന്നത്തെ മധുരം വെപ്പ് ചടങ്ങിന് വേണ്ടി താരം ധരിച്ച സാരിയും ലേബല്‍ എം തന്നെയാണ് ഡിസൈന്‍ ചെയ്തത്. 

View post on Instagram
View post on Instagram
View post on Instagram

Also Read: നടി മിയ ജോർജ്ജ് വിവാഹിതയായി...

മാസ്കണിഞ്ഞ് വിവാഹ വേഷത്തിൽ മിയ- ചിത്രങ്ങൾ കാണാം