പുലർച്ചെ ഹോട്ടലിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി ഹോട്ടൽ അധികൃതർ; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Feb 10, 2021, 04:54 PM ISTUpdated : Feb 10, 2021, 05:29 PM IST
പുലർച്ചെ ഹോട്ടലിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി ഹോട്ടൽ അധികൃതർ; വെെറലായി വീഡിയോ

Synopsis

സിംഹം ഹോട്ടൽ പരിസരത്തിലെത്തിയതു മുതൽ സെക്യൂരി‌റ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്നു.

സെക്യൂരി‌റ്റി ജീവനക്കാരൻ തിങ്കളാഴ്‌ച പുലർച്ചെ ഹോട്ടലിൽ എത്തിയ അതിഥിയെ കണ്ട് ശരിക്കുമൊന്ന് ഞെട്ടി. അടഞ്ഞുകിടന്ന ഹോട്ടലിലെ ഗേ‌റ്റ് കടന്നെത്തിയത് ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിക്കോയിലാണ് സംഭവം. 

പുലർച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുള‌ള പ്രധാനറോ‌ഡ് മുറിച്ചുകടന്നാണ് ഹോട്ടലിൽ സിംഹമെത്തിയത്. ഹോട്ടലിനുള‌ളിൽ കയറി പാർക്കിംഗ് സ്ഥലത്ത് ചുറ്റിനടന്നു. പിന്നെ ഹോട്ടലിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തിയിട്ട് തിരികെ ​ഗേയി‌റ്റ് ചാടിക്കടന്ന് മടങ്ങി പോവുകയായിരുന്നു സിംഹം.

 ഹോട്ടൽ പരിസരത്ത് അധികം ആളുകൾ ഇല്ലാതിരുന്നതിനാലും ആർക്കും ആപത്തൊന്നുമുണ്ടായില്ല. സിംഹം ഹോട്ടൽ പരിസരത്തിലെത്തിയതു മുതൽ സെക്യൂരി‌റ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്നു.

രാവിലെ നിരവധി പേർ ഈ റോഡിലൂടെ നടക്കാൻ പോകാറുണ്ട്. എന്നാൽ സിംഹം ആരെയും ഉപദ്രവിക്കാതെ മടങ്ങിയത് ഭാഗ്യമായെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ