Latest Videos

ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web TeamFirst Published Feb 10, 2021, 3:52 PM IST
Highlights

മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. 
 

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറേ ഗുണം ചെയ്യും. 

മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ നെല്ലിക്ക കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

 

ഒന്ന്...

രണ്ട് ടീസ്പൂണ്‍ നെല്ലിക്ക അരച്ചത്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കും. 

രണ്ട്...

ചർമ്മത്തിന്‍റെ തിളക്കത്തിനും നിറം വര്‍ധിപ്പിക്കുന്നതിനും പപ്പായ- നെല്ലിക്ക ഫേസ് പാക്ക് സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും രണ്ട് ടീസ്പൂൺ പപ്പായ ഉടച്ചതും ചേർത്ത് നന്നായി  യോജിപ്പിക്കുക. ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

 

മൂന്ന്... 

അര കപ്പ് നെല്ലിക്ക അരച്ചത്, അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്യാം. ശേഷം കഴുകാം. മുഖക്കുരുവും പാടുകളും അകറ്റി നിർത്താനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 


 

click me!