ആരുടെയും ശല്യമില്ലാതെ നടുറോഡില്‍ ഉറങ്ങുന്ന സിംഹങ്ങള്‍ !

By Web TeamFirst Published Apr 17, 2020, 6:48 PM IST
Highlights

ക്രൂഗര്‍ ദേശിയോദ്യാനത്തിലെ സിംഹങ്ങളാണ് റോഡില്‍ മറ്റ് ശല്യങ്ങളൊന്നുമില്ലാതെ സുഖമായി ഉറങ്ങുന്നത്.  മുന്‍പ് ഈ റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡ് വന്യമൃഗങ്ങള്‍ക്ക് അന്യമായിരുന്നു. 

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍  ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണിലേക്ക് പോയതോടെ മനുഷ്യരുടെ ഒരു ശല്യവും ഇല്ലാതെ  ജീവിക്കുകയാണ് മൃഗങ്ങള്‍ എന്നാണ് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. സൗത്ത് ആഫ്രിക്കയില്‍ നടുറോഡില്‍ ഉറങ്ങുന്ന സിംഹങ്ങളുടെ ചിത്രമാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

ക്രൂഗര്‍ ദേശിയോദ്യാനത്തിലെ സിംഹങ്ങളാണ് റോഡില്‍ മറ്റ് ശല്യങ്ങളൊന്നുമില്ലാതെ സുഖമായി ഉറങ്ങുന്നത്.  മുന്‍പ് ഈ റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡ് വന്യമൃഗങ്ങള്‍ക്ക് അന്യമായിരുന്നു. 

ദേശീയോദ്യോനത്തിലെ റേഞ്ചറായ റിച്ചാര്‍ഡ് സൗറിയാണ് സിംഹങ്ങളുടെ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. ക്രൂഗര്‍  നാഷണല്‍ പാര്‍ക്കിന്‍റെ ട്വിറ്റര്‍ അക്കൌഡിലൂടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.  മനുഷ്യന്റെ അഭാവത്തില്‍ വനജീവിതം കൂടുതല്‍ ശക്തമാകുന്നതെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് ആളുകളുടെ കമന്‍റ്. 

Kruger visitors that tourists do not normally see. This lion pride are usually resident on Kempiana Contractual Park, an area Kruger tourists do not see. This afternoon they were lying on the tar road just outside of Orpen Rest Camp.
📸Section Ranger Richard Sowry pic.twitter.com/jFUBAWvmsA

— Kruger National Park (@SANParksKNP)
click me!