'സർഫിംഗ് പ്രേമി'; തിരമാലകളെ സാഹസികമായി മറികടക്കുന്ന ബോളിവുഡ് താരം...

Published : Oct 19, 2020, 07:16 PM ISTUpdated : Oct 19, 2020, 07:20 PM IST
'സർഫിംഗ് പ്രേമി'; തിരമാലകളെ സാഹസികമായി മറികടക്കുന്ന ബോളിവുഡ് താരം...

Synopsis

വലിയ തിരമാലകളെ ലിസ സാഹസികമായി മറികടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. 

ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഒരു സർഫിംഗ് പ്രേമിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സർഫിംഗ് ചെയ്യുന്ന വീഡിയോകള്‍ ലിസ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

വലിയ തിരമാലകളെ ലിസ സാഹസികമായി മറികടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സർഫിംഗ് ചെയ്യുന്നതിന്‍റെ ഒരു ചിത്രമാണ് ലിസ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

പ്രിന്‍റഡ് സ്വിം സ്യൂട്ടില്‍ തിരമാലകള്‍ക്കിടയിലൂടെ പായുന്ന 34കാരിയായ ലിസയെ ആണ് ചിത്രത്തില്‍ കാണുന്നത്. 'വെളളിയാഴ്ച രാത്രി' എന്ന തലക്കെട്ടോടു കൂടിയാണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

 

സര്‍ഫിംഗിനിടെ അടിതെറ്റി തിരയിലേക്ക് വീഴുന്ന വീഡിയോയും അടുത്തിടെ ലിസ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.  'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്.  

 

Also Read: സര്‍ഫിംഗിനിടെ അടിതെറ്റി തിരയിലേക്ക് വീഴുന്ന ബോളിവുഡ് നടി; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ