സർഫിംഗ് ചെയ്യുന്ന താരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സർഫിംഗ് ചെയ്യുന്ന ലിസയുടെ വീഡിയോയാണിത്. 

വലിയ തിരമാലകളെ ലിസ സാഹസികമായി മറികടക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ വീഡിയോയുടെ അവസാനം ലിസ അടിതെറ്റി തിരയിലേക്ക് വീഴുന്നതും വ്യക്തമാണ്. 'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്. 

View post on Instagram

ഇതിന് മുന്‍പ് സർഫിംഗ് വേഷം ധരിച്ച് വെള്ളത്തിൽ നിൽക്കുന്ന ചിത്രങ്ങളും ലിസ പങ്കുവച്ചിട്ടുണ്ടായിരുന്നു. 

View post on Instagram

Also Read:തലയില്‍ ഒരു ഗ്ലാസ് പാല്‍; ഒരു തുള്ളി പോലും കളയാതെ നീന്തുന്ന താരം; വീഡിയോ വൈറല്‍...