കുഞ്ഞനിയത്തിയെ താങ്ങുന്ന 'കുഞ്ഞ് ചേട്ടൻ'; ഹൃദ്യമായ വീഡിയോ...

Published : Oct 26, 2023, 03:48 PM IST
കുഞ്ഞനിയത്തിയെ താങ്ങുന്ന 'കുഞ്ഞ് ചേട്ടൻ'; ഹൃദ്യമായ വീഡിയോ...

Synopsis

താൻ സഹോദരിക്കായി എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഭാവം ഇടാൻ- അത് കാണാൻ അവിടെ ആരുമില്ല. അവര്‍ ഇരുവരും മാത്രമുള്ളൊരു ലോകം. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകള്‍ നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്, അല്ലേ? ഇവയില്‍ പക്ഷേ മിക്കതും കണ്ടുകഴിയുമ്പോള്‍ തന്നെ നാം മറന്നുപോകുന്നവയായിരിക്കും. അത്രയും നൈമിഷികമായ ആസ്വാദനത്തിന് മാത്രം ഉപകരിക്കുന്നവ. 

എന്നാല്‍ ചില വീഡിയോകളുണ്ട്, നമ്മുടെ മനസിനെ ഒന്ന് ചെറുതായെങ്കിലും സ്പര്‍ശിക്കുന്നവ. നമ്മുടെ കണ്ണില്‍ സന്തോഷത്തിന്‍റെയോ ദുഖത്തിന്‍റെയോ എല്ലാം പൊടി നനവ് പടര്‍ത്തുന്ന, മുഖത്ത് ചിരി വിടര്‍ത്തുന്ന, നമ്മുടെ ഒരു ദിവസം തന്നെ ധന്യമാക്കിത്തീര്‍ക്കുന്ന തരം കാഴ്ചകള്‍.

അത്തരത്തിലുള്ള, ഹൃദ്യമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സത്യത്തില്‍ ഈ വീഡിയോ മുമ്പേ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഇപ്പോള്‍ വീണ്ടും ഇതേ വീഡിയോ വൈറലായിരിക്കുകയാണ്. തന്‍റെ കുഞ്ഞനിയത്തിയെ വീഴാതെ സഹായിക്കുന്നൊരു കുഞ്ഞ് ചേട്ടനാണ്  ഈ വീഡിയോയുടെ ആകര്‍ഷണം. 

ഇരുവരും കളിയിലാണ്. ഇതിനിടെ അല്‍പം ഉയരത്തില്‍ നിന്ന് താഴെ ഇറങ്ങാൻ ശ്രമിക്കുകയാണ് കുഞ്ഞ് പെണ്‍കുട്ടി. ഇതോടെ താഴെ കുനിഞ്ഞുകിടന്ന്, അവള്‍ക്ക് ഇറങ്ങാനൊരു പടിയെന്ന പോലെ തയ്യാറാവുകയാണ് ചേട്ടൻ. അവള്‍ക്ക് കാല്‍ എത്തിവയ്ക്കാൻ പാകത്തില്‍ അവൻ സ്വയം പരുവപ്പെടുത്തി നില്‍ക്കുന്നതൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം.

ഏറ്റവും സ്വാഭാവികമായി അവൻ അവള്‍ക്ക് ചവിട്ടുപടി ആവുകയും അവളതിന്‍റെ ബലത്തില്‍ താഴെയിറങ്ങുകയും ഇരുവരും കളിയിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. താൻ സഹോദരിക്കായി എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഭാവം ഇടാൻ- അത് കാണാൻ അവിടെ ആരുമില്ല. അവര്‍ ഇരുവരും മാത്രമുള്ളൊരു ലോകം. അവിടെ ഇത്രമാത്രം കരുതല്‍ സഹോദരിയോട് അവനുണ്ടെങ്കില്‍ ലോകത്തിന്‍റെ ഏത് കോണിലേക്കും അവനോടൊപ്പം ആ സഹോദരിക്ക് പോകാമെന്നും, ഭാഗ്യമാണ് ഇതെല്ലാം എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ചെയ്യുന്നു. വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും ഒന്നിലധികം തവണ വീഡിയോ കണ്ടുവെന്നും അങ്ങനെ കാണാതിരിക്കാൻ സാധിച്ചില്ലെന്നും പറയുന്നു. 

ഒരിക്കല്‍ കൂടി വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ..

 

Also Read:- ഇത് മോമോസ് ചായ; വിചിത്രമായ ചായ മേക്കിംഗ് വീഡിയോക്ക് താഴെ 'പൊങ്കാല'...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ