Asianet News MalayalamAsianet News Malayalam

ഇത് മോമോസ് ചായ; വിചിത്രമായ ചായ മേക്കിംഗ് വീഡിയോക്ക് താഴെ 'പൊങ്കാല'...

ചില ഫുഡ് വീഡിയോകള്‍ മോശമായ രീതിയിലും പ്രചരിക്കാറുണ്ട്. വിചിത്രമായ രീതിയിലുള്ള പാചകപരീക്ഷണങ്ങളും ഫുഡ് ട്രെൻഡുകളുമൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷണപ്രേമികളുടെ രൂക്ഷമൃവിമര്‍ശനം ഏറ്റുവാങ്ങാറ്

food video in which vlogger prepares momo chai gets negative comments hyp
Author
First Published Oct 25, 2023, 12:37 PM IST

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കുമെന്നതാണ് കാര്യം. അത്രമാത്രം ആരാധകരും കാഴ്ചക്കാരുമാണ് ഫുഡ് വീഡിയോകള്‍ക്ക് ഓൺലൈൻ ലോകത്തുള്ളത്. 

എന്നാല്‍ ചില ഫുഡ് വീഡിയോകള്‍ മോശമായ രീതിയിലും പ്രചരിക്കാറുണ്ട്. വിചിത്രമായ രീതിയിലുള്ള പാചകപരീക്ഷണങ്ങളും ഫുഡ് ട്രെൻഡുകളുമൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷണപ്രേമികളുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങാറ്. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ നെഗറ്റീവ് കമന്‍റുകളുമായി 'പൊങ്കാല' ഏറ്റുവാങ്ങുകയാണ് ഒരു സ്പെഷ്യല്‍ ചായ മേക്കിംഗ്. മോമോസ് എന്ന വിഭവത്തെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. പലരും ഇത് കഴിച്ചിരിക്കും. ആവിയില്‍ വേവിക്കുന്നൊരു വിഭവമാണിത്. നേപ്പാളി- ടിബറ്റൻ തനത് വിഭവം കൂടിയാണ് മോമോസ്. 

ഇപ്പോള്‍ ഇന്ത്യയിലും കൂട്ടത്തില്‍ കേരളത്തിലുമെല്ലാം മോമോസ് ഇഷ്ടംപോലെ ലഭ്യമാണ്. മോമോസിനായി മാത്രം കടകള്‍ പോലുമുണ്ട്. ഈ മോമോസ് ചേര്‍ത്ത് തയ്യാറാക്കുന്ന മോമോ ചായ ആണ് വീഡിയോയില്‍ കാണുന്നത്. 

ആരും തന്നെ ഇതെക്കുറിച്ച് നേരത്തെ കേട്ടുകാണില്ല. അത്രയും വിചിത്രമായ ആശയം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. മുബൈയില്‍ നിന്നുള്ളൊരു ഫുഡ് വ്ളോഗറാണ് ഈ റെസിപി പരീക്ഷിക്കുന്നത്. ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് മോമോസും ഷെസ്‍വാൻ ചട്ണിയും മയൊണൈസുമെല്ലാം ചേര്‍ത്താണ് സംഗതി തയ്യാറാക്കുന്നത്.

ഇത് കണ്ടുനില്‍ക്കാൻ പോലുമാകുന്നില്ലെന്നാണ് വീഡിയോ കണ്ടുവരെല്ലാം പറയുന്നത്. വ്ളോഗര്‍ പക്ഷേ ചായയൊക്കെ ഗംഭീരമായി തയ്യാറാക്കിയെങ്കിലും ഇത് വായില്‍ വയ്ക്കാൻ കൊള്ളില്ലെന്ന് തന്നെയാണ് വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്.

അതേസമയം ഇങ്ങനെ 'വൃത്തികെട്ട' രീതിയില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് എന്തിനാണെന്നും ഇത് കാണുന്നവര്‍ക്കാണ് അതിന്‍റെ അസ്വസ്ഥതയെന്നുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നെഗറ്റീവ് കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയുടെ കമന്‍റുകള്‍ നോക്കുകയാണെങ്കില്‍ 'പൊങ്കാല'യാണെന്ന് തന്നെ പറയാം. 

വീഡിയോ...

 

Also Read:- വഴിയില്‍ കുടുങ്ങിയപ്പോള്‍ സഹായവുമായി സ്വിഗ്ഗി ഡെലിവെറി എക്സിക്യൂട്ടീവ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios