Viral Video: വനിതാ പൊലീസിനോട് ലാത്തി ചോദിച്ച് പെൺകുട്ടി; വൈറലായി വീഡിയോ

Published : Sep 05, 2022, 01:03 PM ISTUpdated : Sep 05, 2022, 01:06 PM IST
Viral Video: വനിതാ പൊലീസിനോട് ലാത്തി ചോദിച്ച് പെൺകുട്ടി; വൈറലായി വീഡിയോ

Synopsis

കനിഷ്ക ബിഷ്നോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. എട്ട് മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. 

പൊതുവേ പൊലീസ് യൂണിഫോം ഇട്ടവരെ കുട്ടികള്‍ക്ക് പേടിയാണ്. എന്നാല്‍ ഇവിടെയിതാ ഒരു കൊച്ചുപെണ്‍കുട്ടി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കനിഷ്ക ബിഷ്നോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

വഴിയരികിൽ നിൽക്കുന്ന ഉദ്യോഗസ്ഥ കുരുന്നിനോട് സംസാരിക്കുന്നതും പെണ്‍കുട്ടി  ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈയിലെ നിരത്തിൽ നിന്നാണ് ഈ മനോഹരമായ വീഡിയോ പ്രചരിക്കുന്നത്.  'അതിനായി കാത്തു നില്‍ക്കുന്നു'- എന്ന കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  എട്ട് മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഹൃദ്യമെന്നും മനോഹരമെന്നുമൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റ്. 

 

Also Read:ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷം; വീഡിയോ പങ്കുവച്ച് ലക്ഷ്മി നായർ

കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന കുരുന്ന്; അമ്പരന്ന് സോഷ്യല്‍ മീഡിയ

വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒരു ചിലന്തിയെ കണ്ടാല്‍ പിന്നെ അവിടേയ്ക്ക് പോകാത്തവരാണ്  പല ആളുകളും. കുട്ടുകള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് വരെ പേടിയുള്ള ജീവിയാണ് ചിലന്തി. എന്നാല്‍ ഇവിടെയിതാ കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഈ കുരുന്ന് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നതും കൈകൊണ്ട് എടുക്കുന്നതും അവ കുട്ടിയുടെ ശരീരത്തിൽ ഇഴയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. പെൺകുട്ടി യാതൊരു ഭയവും ഇല്ലാതെയാണ് രണ്ട് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നത്. ചിലന്തികളിലൊന്ന് കുട്ടിയുടെ കൈകളിലും മുതുകിലും ഇഴയുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. സംഭവം വൈറലായതോടെ പെൺകുട്ടിയുടെ ധൈര്യത്തെ  പ്രശംസിച്ച് പലരും രംഗത്തെത്തി. 

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ