Asianet News MalayalamAsianet News Malayalam

Viral Video: കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന കുരുന്ന്; അമ്പരന്ന് സോഷ്യല്‍ മീഡിയ


ഈ കുരുന്ന് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നതും കൈകൊണ്ട് എടുക്കുന്നതും അവ കുട്ടിയുടെ ശരീരത്തിൽ ഇഴയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. 

little girl plays with big spiders
Author
First Published Sep 4, 2022, 2:41 PM IST

വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒരു ചിലന്തിയെ കണ്ടാല്‍ പിന്നെ അവിടേയ്ക്ക് പോകാത്തവരാണ്  പല ആളുകളും. കുട്ടുകള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് വരെ പേടിയുള്ള ജീവിയാണ് ചിലന്തി. എന്നാല്‍ ഇവിടെയിതാ കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഈ കുരുന്ന് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നതും കൈകൊണ്ട് എടുക്കുന്നതും അവ കുട്ടിയുടെ ശരീരത്തിൽ ഇഴയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. പെൺകുട്ടി യാതൊരു ഭയവും ഇല്ലാതെയാണ് രണ്ട് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നത്. ചിലന്തികളിലൊന്ന് കുട്ടിയുടെ കൈകളിലും മുതുകിലും ഇഴയുന്നതും വീഡിയോയില്‍ കാണാം. 

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. സംഭവം വൈറലായതോടെ പെൺകുട്ടിയുടെ ധൈര്യത്തെ  പ്രശംസിച്ച് പലരും രംഗത്തെത്തി. 

 

 

 

Also Read: ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷം; വീഡിയോ പങ്കുവച്ച് ലക്ഷ്മി നായർ

കംഗാരുവിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; രക്ഷിക്കാനെത്തി 'കൂട്ടുകാരന്‍'; വൈറലായി വീഡിയോ

പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. പ്രത്യേകിച്ച്, പെരുമ്പാമ്പിന്‍റെ പിടിയിലായാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഇവിടെയിതാ ഒരു കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കംഗാരുവിനെ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കംഗാരുവിനെയും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. 'വൈല്‍ഡ് ലൈഫ് അനിമല്‍' എന്ന പേജിലാണ് വീഡിയോ പങ്കുവച്ചത്. 

കംഗാരുവിനെ ചുറ്റിവരിഞ്ഞിരിക്കുകയാണ് പെരുമ്പാമ്പ്. മറ്റൊരു കംഗാരു ഇതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടിച്ചും ചവിട്ടിയുമാണ് സുഹൃത്തിനെ രക്ഷിക്കാന്‍ കംഗാരു ശ്രമിക്കുന്നത്. എന്നാല്‍ തന്‍റെ ഇരയെ അകത്താക്കാതെ താന്‍ വിടില്ല എന്ന മട്ടില്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് പെരുമ്പാമ്പ്. കൂട്ടുകാരനെ രക്ഷപ്പെടുത്താനുള്ള കംഗാരുവിന്‍റെ രക്ഷാപ്രവര്‍ത്തനും വിഫലമാകുന്നതായാണ് വീഡിയോയില്‍ കാണുന്നത്. 

Follow Us:
Download App:
  • android
  • ios