വായുവിൽ നീന്തി കുട്ടി; ഒപ്പം ചിരിച്ച് കളിച്ച് ഡോൾഫിന്‍; രസകരം ഈ വീഡിയോ

Published : Sep 09, 2020, 03:12 PM ISTUpdated : Sep 09, 2020, 03:15 PM IST
വായുവിൽ നീന്തി കുട്ടി; ഒപ്പം ചിരിച്ച് കളിച്ച് ഡോൾഫിന്‍; രസകരം ഈ വീഡിയോ

Synopsis

അക്വേറിയത്തിലെ ഭീമൻ ഡോൾഫിനെ കണ്ട് അൽഭുതപ്പെട്ട് നിന്ന കുട്ടിയെ കൂടെയുള്ള ഒരാൾ വായുവിലൂടെ നീന്തിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

അക്വേറിയത്തിൽ ഡോൾഫിനൊപ്പം കളിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോയാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അക്വേറിയത്തിലെ ഭീമൻ ഡോൾഫിനെ കണ്ട് അത്ഭുതപ്പെട്ട് നിന്ന കുട്ടിയെ കൂടെയുള്ള ഒരാൾ വായുവിലൂടെ നീന്തിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇത് കണ്ട് ആസ്വദിക്കുകയും ഈ കുഞ്ഞിനെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്യുന്ന ഡോൾഫിനെയും വീഡിയോയില്‍ വ്യക്തമാണ്. ശേഷം കുട്ടിക്ക് പിന്നാലെ വെള്ളത്തിലൂടെ നീന്തുകയാണ് ഡോൾഫിന്‍. 

 

'നേച്ചർ ഈസ് ലിറ്റ്' എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് 24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. ഡോൾഫിനെ ചിരിപ്പിക്കുന്ന കുട്ടിയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലായത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തുകയും ചെയ്തു. 

Also Read: സോപ്പിട്ട് വൃത്തിയായി കൈകള്‍ കഴുകുന്ന ഒറാങ്കുട്ടാൻ; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം