മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടാനുകള്‍. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ഒറാങ്കുട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. 

'നേച്ചർ ഈസ് ലിറ്റ്' എന്ന ട്വിറ്റർ പേജിലാണ് 23 സെക്കൻഡ് ദൈർഘ്യമുള്ള  ഈ വീഡിയോ പ്രചരിക്കുന്നത്. സാന്ദ്ര എന്ന  ഒറാങ്കുട്ടാനാണ് മനുഷ്യരെ പോലെ തന്നെ സോപ്പ് ലായനി ഉപയോഗിച്ച് സമീപത്തുള്ള മരത്തിന്റെ തടിയും പരിസരവും കൈയുമൊക്കെ കഴുകി വൃത്തിയാക്കുന്നത്. 

 

മൃഗശാലയിലെ ജീവനക്കാർ ചെയ്യുന്നത് കണ്ടാണ് സാന്ദ്ര ഇങ്ങനെ ചെയ്യുന്നത്. കൊറോണ കാലത്തെ ഏറ്റവും മികച്ച വീഡിയോ ആണിതെന്നാണ് പലരുടെയും അഭിപ്രായം.  

Also Read: 'മാസ്ക് മുഖ്യം'; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ വൈറല്‍...