നവവധുവായി ഒരുങ്ങി അമ്മ; ഇത് കണ്ട മകളുടെ പ്രതികരണം; വീഡിയോ വൈറല്‍

Published : Oct 30, 2021, 03:38 PM IST
നവവധുവായി ഒരുങ്ങി അമ്മ; ഇത് കണ്ട മകളുടെ പ്രതികരണം; വീഡിയോ വൈറല്‍

Synopsis

പിങ്ക് നിറത്തിലുള്ള ലെഹങ്കയും ബ്രൈഡൽ ആഭരണങ്ങളും ധരിച്ചാണ് അഞ്ജലിയെ വീഡിയോയില്‍ കാണുന്നത്. അപ്പോഴേയ്ക്കും അഞ്ജലിയുടെ മകൾ മുറിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 

നവവധുവായി (bride) ഒരുങ്ങിനില്‍ക്കുന്ന അമ്മയെ കണ്ട ഒരു കുഞ്ഞുമകളുടെ 'ക്യൂട്ട്' പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ അഞ്ജലി മഞ്ചന്ദയാണ് (Anjali Manchanda) വീഡിയോയില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. 

പിങ്ക് നിറത്തിലുള്ള ലെഹങ്കയും ബ്രൈഡൽ ആഭരണങ്ങളും ധരിച്ചാണ് അഞ്ജലിയെ വീഡിയോയില്‍ കാണുന്നത്. അപ്പോഴേയ്ക്കും അഞ്ജലിയുടെ മകൾ മുറിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. എങ്ങനെയുണ്ട് ഈ മണിവാട്ടിയെന്ന്  മുറിയിലുണ്ടായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് അവളോട് ചോദിക്കുന്നതും കേള്‍ക്കാം. അമ്മയെ വധുവിന്റെ വേഷത്തിൽ കണ്ട് ആശ്ചര്യപ്പെടുകയാണ് ഈ കുരുന്ന്. വളരെ സുന്ദരിയായിട്ടുണ്ടെന്ന് സന്തോഷത്തോടെ  അമ്മയെ കെട്ടിപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. 

‘അമ്മയെ വധുവായി കണ്ടതിൽ അവൾക്ക് അതിയായ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ അഞ്ജലി, വളരെ സന്തോഷം’- എന്ന കുറിപ്പോടെ മേക്കപ്പ് ആർട്ടിസ്റ്റ് ഗുനീത് വിർഡ് ആണ് അഞ്ജലി മഞ്ചന്ദയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. ഏറ്റവും ഭംഗിയുള്ള അമ്മ - മകൾ ജോഡി എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

 

Also Read: 'മേക്കപ്പുണ്ട്, ഇപ്പോൾ കരയാന്‍ പറ്റില്ല'; നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയോട് വധു; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ