രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നോ? എങ്കില്‍, രാവിലെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കേണ്ട...

Published : Oct 30, 2021, 02:21 PM ISTUpdated : Oct 30, 2021, 02:22 PM IST
രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നോ? എങ്കില്‍, രാവിലെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കേണ്ട...

Synopsis

പതിവില്ലാതെ രാത്രി മേക്കപ്പ് നീക്കാന്‍ മറന്നതാണെങ്കില്‍ പേടിക്കേണ്ട, രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മ്മത്തിന് വേണ്ടത്ര പരിചരണം നല്‍കിയാല്‍ മതി. അത്തരത്തില്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

മേക്കപ്പ് (makeup) ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അവ നീക്കം (remove) ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തിന്‍റെ (skin) ആരോഗ്യത്തെ മോശമായി ബാധിക്കാം. 

ഒരു കാരണവശാലും മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതൽ  ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ വരെ അത് കാരണമാകും. ഇനി പതിവില്ലാതെ രാത്രി മേക്കപ്പ് നീക്കാന്‍ മറന്നതാണെങ്കില്‍ പേടിക്കേണ്ട, രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മ്മത്തിന് വേണ്ടത്ര പരിചരണം നല്‍കിയാല്‍ മതി. അത്തരത്തില്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ മുഖം ശുദ്ധജലത്തില്‍ കഴികാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്‍റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. 

രണ്ട്...

ഇനി എണ്ണമയമുള്ള തരം ക്ലെൻസർ ഉപയോഗിച്ച് ഡബിള്‍ ക്ലന്‍സിങ് ചെയ്യാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം. 

മൂന്ന്...

ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷവും വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

നാല്...

മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകാനും മറക്കേണ്ട. 

അഞ്ച്...

ഇനി ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേയ്ക്ക് മുഖത്ത് വയ്ക്കുന്നത് ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ ചര്‍മ്മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും. 

ആറ്...

മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ടുതന്നെ ചര്‍മ്മം ഇപ്പോള്‍ സെന്‍സിറ്റീവായിരിക്കും. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്ക്രീന്‍ ക്രീം കൂടി പുരട്ടാം. ഒപ്പം ഈ ഒരു ദിവസം ഒരു മേക്കപ്പും ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

Also Read: മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങള്‍ വരുത്തുന്ന ഏഴ് തെറ്റുകൾ; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു...

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ