'ഗ്ലിറ്റര്‍ ഐഷാഡോ' എങ്ങനെയുണ്ട്? അച്ഛന് മേക്കപ്പ് ചെയ്യുന്ന കുറുമ്പി; വൈറലായി വീഡിയോ

Published : Oct 25, 2022, 10:07 AM ISTUpdated : Oct 25, 2022, 10:13 AM IST
'ഗ്ലിറ്റര്‍ ഐഷാഡോ' എങ്ങനെയുണ്ട്? അച്ഛന് മേക്കപ്പ് ചെയ്യുന്ന കുറുമ്പി; വൈറലായി വീഡിയോ

Synopsis

രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന് മേക്കപ്പ് ചെയ്യുന്ന ഒരു കുറുമ്പിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും  നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമൊക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അവരുടെ നിഷ്കളങ്കമായ പെരുമാറ്റവും മറ്റും കാണുന്നത് തന്നെ മുതിര്‍ന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന് മേക്കപ്പ് ചെയ്യുന്ന ഒരു കുറുമ്പിയെ ആണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുന്നതാകട്ടെ കുട്ടിയുടെ അമ്മയും. അമ്മയാണ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഞാന്‍ അച്ഛന് മേക്കപ്പ് ചെയ്യാന്‍ പോകുന്നു എന്നു ക്യാമറ നോക്കി പറയുന്ന കുരുന്നില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മകള്‍ക്ക് മേക്കപ്പ് ചെയ്യാനായി വളരെ കൂളായി സോഫയില്‍ കിടന്നുകൊടുക്കുന്ന അച്ഛനെയും വീഡിയോയില്‍ കാണാം. ക്യാമറ അച്ഛനിലേയ്ക്ക് ഫോക്സ് ചെയ്യുമ്പോള്‍, മകള്‍ ഗ്ലിറ്റര്‍ ഐഷാഡോ ഇട്ടുകഴിഞ്ഞെന്ന് പറയുകയാണ് അച്ഛന്‍. മകള്‍ ഗ്ലിറ്റര്‍ ഐഷാഡോ ഉപയോഗിച്ച് മേക്കപ്പ് ചെയ്ത കണ്ണുകളും അദ്ദേഹം കാണിക്കുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ 1,00,000 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോ പങ്കിടുകയും ചെയ്തു. 

വീഡിയോ കാണാം...  

 

അതേസമയം, ലിപ്സ്റ്റിക്ക് കൊണ്ട് ഒരു കാറ് മുഴുവന്‍ കുത്തിവരയ്ക്കുന്ന മറ്റൊരു കുറുമ്പിന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ കണ്ടത്. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നിന്നുള്ളതായിരുന്നു വീഡിയോ. മോറിസ ഷ്വാര്‍ട്സ് എന്ന സ്ത്രീയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഇവന്‍ ഒരു ദിവസം 'ബോഡി ഷോപ്പി'ന്‍റെ ഉടമസ്ഥനാകും എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ പങ്കുവച്ചത്. ഏഴ് സെക്കന്‍റ്  ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളള നിറമുള്ള കാറില്‍ ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ടു കുരുന്ന് കുത്തിവരയ്ക്കുന്നതാണ് കാണുന്നത്. കാറിന്റെ രണ്ട് ഡോറിലും കുത്തിവരച്ചതിന് ശേഷം ആശാന്‍ വളരെ സന്തോഷത്തോടെ ടോയ് സൈക്കിളില്‍ കയറിയിരുന്ന് ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. കാറിന് ചുവട്ടില്‍ കുറച്ച് ലിപ്സ്റ്റിക്കുകള്‍ കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

Also Read: ആശുപത്രിയില്‍ രോഗിയുടെ കട്ടിലിന്‍റെ അടിയില്‍ മൂര്‍ഖന്‍; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ