Viral Video: ആശുപത്രിയില്‍ രോഗിയുടെ കട്ടിലിന്‍റെ അടിയില്‍ മൂര്‍ഖന്‍; വീഡിയോ

Published : Oct 25, 2022, 08:38 AM ISTUpdated : Oct 25, 2022, 08:47 AM IST
Viral Video: ആശുപത്രിയില്‍ രോഗിയുടെ കട്ടിലിന്‍റെ അടിയില്‍ മൂര്‍ഖന്‍; വീഡിയോ

Synopsis

ഉടന്‍ തന്നെ ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ ആശുപത്രി ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പുറത്താക്കിയത്.  രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ പാമ്പ് കയറിയത്. ആശുപത്രിക്കുള്ളില്‍ പാമ്പ് കയറുന്നത് തടയുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു. 

പാമ്പുകളെ ഭയമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ഒരു ആശുപത്രിയില്‍ പാമ്പ് കയറിയതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. 

ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് രോഗികളില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. രോഗികള്‍ കിടക്കുന്ന കിടക്കയ്ക്ക് താഴെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വാറംഗലിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആണുങ്ങളുടെ വാര്‍ഡിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. കിടക്കുന്ന കട്ടിലിന്‍റെ താഴെ പാമ്പിനെ കണ്ടതോടെ, രോഗികള്‍ പരിഭ്രാന്തരാവുകയായിരുന്നു. 

ഉടന്‍ തന്നെ ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ ആശുപത്രി ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പുറത്താക്കിയത്.  രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ പാമ്പ് കയറിയത്. ആശുപത്രിക്കുള്ളില്‍ പാമ്പ് കയറുന്നത് തടയുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. ചിലര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 

 

 

 

അതേസമയം, പതിനൊന്ന് വയസുകാരി പാമ്പിനെ കൈയിലെടുത്ത് ഓമനിക്കുന്നതിന്റെ ദൃശ്യമാണ് കുറച്ചുദിവസം മുമ്പ് ഓസ്ട്രേലിയയിൽ നിന്നും പുറത്തുവന്നത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഉഗ്രവിഷമുള്ള പാമ്പിനെയാണ് പെൺകുട്ടി കാര്യമറിയാതെ കൈയിലെടുത്ത് ഓമനിച്ചത്. പെണ്‍കുട്ടിയുടെ ബന്ധു പങ്കുവച്ച വീഡിയോ പാമ്പുകളെ പിടിക്കുന്ന 'സ്റ്റെവി ദ സ്നേക് ക്യാച്ചർ'  എന്ന സ്ഥാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

തുറസായ പ്രദേശത്ത് നടക്കുന്നതിനിടെ മുന്നിൽ കണ്ട ചെറിയ പാമ്പിനെ പെൺകുട്ടി കൈയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈപ്പത്തിയിൽ കൊള്ളാവുന്ന വലുപ്പമുള്ള പാമ്പ് വിരലിലൂടെ ഇഴഞ്ഞ് നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഒട്ടും ഭയമില്ലാതെ ആണ് പെണ്‍കുട്ടി പാമ്പുമായി മുന്നോട്ട് നീങ്ങിയത്.  അത് ഗാർട്ടർ സ്നേക്കാണെന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. വലുപ്പം കുറഞ്ഞ നിരുപദ്രവകാരികളായ പാമ്പുകളാണ് ഗാർട്ടർ പാമ്പുകൾ. അവയാണെന്ന് കരുതിയാണ്  പെൺകുട്ടി പാമ്പിനെ കൈയിലെടുത്തത്. 

എന്നാല്‍ ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺവിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ് പെൺകുട്ടി കൈയില്‍ എടുത്ത് ഓമനിച്ചത്. കടിയേറ്റാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നാണ് പാമ്പ് പിടുത്ത വിദഗ്ധർ പറയുന്നത്. 

Also Read: കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതി; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ