Skin Care| 'തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം'; ഡയറ്റ് ടിപ് പങ്കുവച്ച് മാധുരി

Web Desk   | others
Published : Nov 23, 2021, 10:47 PM IST
Skin Care| 'തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം'; ഡയറ്റ് ടിപ് പങ്കുവച്ച് മാധുരി

Synopsis

മുപ്പത്തിയഞ്ച് വര്‍ഷത്തിന് മുകളിലായി സിനിമയില്‍ തുടരുന്ന താരമാണ് മാധുരി ദീക്ഷിത്. അമ്പത്തിനാലാം വയസിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാധുരിയോട് മത്സരിക്കാന്‍ ചെറുപ്പക്കാര്‍ ഒന്ന് മടിക്കും. ഡയറ്റും സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതരീതിയുമാണ് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴും മാധുരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്

സൗന്ദര്യപരിപാലനത്തിന്റെ  (Beauty Care )കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവരാണ് സിനിമാ താരങ്ങള്‍. ഡയറ്റും വര്‍ക്കൗട്ടും ( Diet And Workout ) തന്നെയാണ് ഇതിന്റെ അടിസ്ഥാനം. മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണം ഇവയ്ക്ക് ശേഷം മാത്രമേ വരൂ. 

കൊവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായി. സൗന്ദര്യ പരിപാലനത്തെ കുറിച്ചും ഫിറ്റ്‌നസിനെ കുറിച്ചുമുള്ള വിശേഷങ്ങളാണ് അധികംപേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. 

പലപ്പോഴും സാധാരണക്കാര്‍ക്ക് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് സെലിബ്രിറ്റികള്‍ സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യുന്നത് എന്നതാണ് പൊതുവിലുള്ള സങ്കല്‍പം. എന്നാല്‍ ആര്‍ക്കും പരീക്ഷിക്കാവുന്ന ചിലതും ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ട്. അത്തരമൊരു ഡയറ്റ് ടിപ് പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്.

മുപ്പത്തിയഞ്ച് വര്‍ഷത്തിന് മുകളിലായി സിനിമയില്‍ തുടരുന്ന താരമാണ് മാധുരി ദീക്ഷിത്. അമ്പത്തിനാലാം വയസിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാധുരിയോട് മത്സരിക്കാന്‍ ചെറുപ്പക്കാര്‍ ഒന്ന് മടിക്കും. ഡയറ്റും സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതരീതിയുമാണ് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴും മാധുരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ഡയറ്റ് കൃത്യമായി പാലിക്കുമെങ്കിലും ഭക്ഷണത്തോട് മാധുരിക്കുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടുമില്ല. ഇക്കാര്യവും മാധുരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ തന്നെ വ്യക്തമാകും. മിക്കപ്പോഴും തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് മാധുരി ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

 

 

ഇപ്പോഴിതാ തന്റെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യമെന്ന പേരില്‍ മാധുരി പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകശ്രദ്ധ നേടുന്നത്. പ്രത്യേകിച്ച് സൗന്ദര്യപരിപാലനത്തില്‍ താല്‍പര്യമുള്ളവരാണ് ചിത്രത്തിന് ഏറെയും പ്രതികരണമറിയിച്ചിരിക്കുന്നത്. 

ഇളനീര്‍ ആണ് മാധുരി തന്റെ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യമായി പങ്കുവയ്ക്കുന്നത്. ദിവസവും ഡയറ്റില്‍ ഇളനീര്‍ ഉള്‍പ്പെടുത്താറുണ്ടെന്നാണ് മാധുരി അവകാശപ്പെടുന്നത്. ഇതൊരു 'ടിപ്' ആയിത്തന്നെയാണ് മാധുരി പങ്കുവച്ചിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളകറ്റാനും ഒപ്പം തന്നെ ചര്‍മ്മം തിളക്കമുള്ളതാക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും ഇളനീര്‍ സഹായിക്കുമെന്ന് മാധുരി കുറിച്ചിരിക്കുന്നു. 

 

 

ഇളനീരിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും, ബിപിയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും, കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിക്കാനും, ചര്‍മ്മത്തിന് ആരോഗ്യമേകാനുമെല്ലാം ഇളനീര്‍ സഹായകമാണ്. കലോറി കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ചൊരു പാനീയം കൂടിയാണ് ഇളനീര്‍. 

Also Read:- കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, ഇരുണ്ട ചുണ്ടുകൾ; പരീക്ഷിക്കാം ബീറ്റ്റൂട്ട് 'മാജിക്ക്'!

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ