Workout Video : കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നിക് ജോനാസ്; കമന്‍റുമായി പ്രിയങ്ക ചോപ്ര

Published : Nov 23, 2021, 03:07 PM IST
Workout Video : കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നിക് ജോനാസ്; കമന്‍റുമായി പ്രിയങ്ക ചോപ്ര

Synopsis

ഇന്‍സ്റ്റഗ്രാമിലൂടെ കിടിലന്‍ ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിക്. രണ്ട് കൈകളിലുമായി ഡംബലുകള്‍ പിടിച്ച് വ്യയാമം ചെയ്യുന്ന തിരക്കിലാണ് താരം. 

ബോളിവുഡിനും ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടി പ്രിയങ്ക ചോപ്രയും (Priyanka Chopra) അമേരിക്കൻ ​ഗായകൻ നിക് ജോനാസും (Nick Jonas). സോഷ്യല്‍ മീഡിയില്‍ (social media) സജ്ജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ കിടിലന്‍ ഒരു വര്‍ക്കൗട്ട് വീഡിയോ (workout video) പങ്കുവച്ചിരിക്കുകയാണ് നിക്. രണ്ട് കൈകളിലുമായി ഡംബലുകള്‍ പിടിച്ച് വ്യയാമം ചെയ്യുന്ന തിരക്കിലാണ് താരം. 'മണ്‍ഡേ മോട്ടിവേഷന്‍' എന്ന ക്യാപ്ഷനോടെയാണ് നിക് കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിക്കുന്ന താരം ഇതിനു മുമ്പും തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. 

 

എന്തായാലും പുത്തന്‍ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് പ്രിയങ്കയും രംഗത്തെത്തി. ഹൃദയത്തിന്‍റെ ഇമോജിയോട് കൂടിയാണ് താരത്തിന്‍റെ കമന്‍റ്. ഇതോടെ ഇരുവരും വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകള്‍ക്ക് താല്‍ക്കാലിക വിരാമം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

 

അടുത്തിടെ പ്രിയങ്ക തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ 'ജോനാസ്' നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. 2018 ഡിസംബർ ഒന്നിനാണ് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. 37 കാരിയായ പ്രിയങ്കയും 27 കാരൻ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നുവെങ്കിലും ഇതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിരുന്നില്ല. 

Also Read: രസകരമായ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ശ്രദ്ധ കപൂര്‍

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ