സൗന്ദര്യം ഇനി മുട്ടയിലൂടെ; അറിയാം ഈ നാല് വഴികള്‍

By Web TeamFirst Published May 28, 2019, 9:49 AM IST
Highlights

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. മുട്ടയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണകരമാണ് മുട്ട. 

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട മലയാളികളുടെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട നമ്മള്‍ കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. 

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള.  മുട്ടയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണകരമാണ് മുട്ട. 

മുഖം തിളങ്ങാന്‍

ആരോഗ്യമുള്ള ത്വക്കിനും മുഖം തിളങ്ങാനും മുട്ട വളരെ നല്ലതാണ്. അതിനായി മുട്ടയുടെ വെള്ള എടുത്ത് മുഖത്ത് പുരട്ടുക. 10-15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ത്വക്ക് തിളങ്ങാന്‍ സഹായിക്കും. 

താരന്‍ അകറ്റാന്‍

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ പിടിപ്പെട്ടാൽ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് മുട്ട. 

ആദ്യം രണ്ട് മുട്ടയുടെ വെള്ള എടുക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീരും ചേർക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം 30 മിനിറ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിച്ച് ചെറുചൂടുവെള്ളത്തിൽ തല കഴുകുക. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്താല്‍ ഫലം ഉറപ്പാണ്. 

അതുപോലെ തന്നെ മറ്റൊരു മാര്‍ഗം മുട്ടയുടെ വെള്ള, തെെര്, നാരങ്ങ നീര്, ചെറുപയർ പൊടി എന്നിവ ഒരുമിച്ച് ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുന്നതാണ്. 20 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോ​ഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ഫലം ഉറപ്പാണ്.

തലമുടി വളരാന്‍ 

രണ്ട് മുട്ടയുടെ വെള്ളയിലേക്ക് ഒലീവ് ഓയില്‍ ചേര്‍ക്കുക. എന്നിട്ട് 20 മിനിറ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് തല കഴുകുക. 

വെയിലേറ്റുള്ള കരുവാളിപ്പ്

സണ്‍ടാന്‍ അല്ലെങ്കില്‍ വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റുന്നതിനുള്ള ഒരു സ്വാഭാവിക പരിഹാരമാണിത്. മുട്ട, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

click me!