'ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു'; ഫോട്ടോഷൂട്ടുമായി മേക്കപ്പ് ആർട്ടിസ്റ്റ് ജോ അടൂർ

Published : Dec 23, 2021, 04:19 PM ISTUpdated : Dec 23, 2021, 04:20 PM IST
'ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു'; ഫോട്ടോഷൂട്ടുമായി മേക്കപ്പ് ആർട്ടിസ്റ്റ് ജോ അടൂർ

Synopsis

കറുപ്പ് ചെക്ക് സാരിക്കൊപ്പം കറുപ്പ് ഫുൾസ്ലീവ് ടീ ഷർട്ട് ആണ് ജോ ധരിച്ചിരിക്കുന്നത്. ഇതിനു മുകളിലായി ചുവപ്പ് ബ്ലേസർ കൂടി പെയര്‍ ചെയ്തിട്ടുണ്ട്. 

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജോ അടൂരിന്‍റെ (Jo Adoor) പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. കറുപ്പ് ചെക്ക് സാരിക്കൊപ്പം (saree) കറുപ്പ് ഫുൾസ്ലീവ് ടീ ഷർട്ട് (tshirt) ആണ് ജോ ധരിച്ചിരിക്കുന്നത്. ഇതിനു മുകളിലായി ചുവപ്പ് ബ്ലേസർ കൂടി പെയര്‍ ചെയ്തിട്ടുണ്ട്. 

ചിത്രങ്ങളും വീഡിയോകളും ജോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ക്വീർ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം ജെൻഡർ ന്യൂട്രാലിറ്റി കൂടി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ജോയുടെ ഈ  ഫോട്ടോഷൂട്ട്. സംഭവം സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയും ചെയ്തു. 

 

‘കുടുംബത്തിലും സമൂഹത്തിലുമുള്ളവരിൽ നിന്നു വ്യത്യസ്തമായ ഒരു ജീവിതമാണു ഞാൻ തിരഞ്ഞെടുത്തതെന്ന് പലരും പറയുന്നതു നിരവധി തവണ കേട്ടിട്ടുണ്ട്. എങ്കിൽ ശരി, ക്വീർ ആയി ജീവിക്കണമെന്നത് അങ്ങനെയൊരു പറയുന്നതു നിരവധി തവണ കേട്ടിട്ടുണ്ട്. എക്വീർ ആയി ജീവിക്കണമെന്നത് അങ്ങനെയൊരു തീരുമാനമാണെങ്കില്‍, അതു തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു'- ജോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 


'ആളുകൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നാണ് ക്വീർ ആകുക എന്നത്. ഒരാൾ സ്വയം നീതി പുലർത്തുന്നതിന്റെ മഹത്വം മറ്റൊരാൾക്ക് ഒരിക്കലും മനസ്സിലാക്കാനാകില്ല. സ്വന്തം ശക്തിയും ഇഷ്ടങ്ങളും കുറവുകളും ഒക്കെയുള്ള ഒരു മനുഷ്യനാണ് ഞാനും. സത്യം, സമാധാനം, ബഹുമാനം, സ്വീകാര്യത, പ്രതീക്ഷ എന്നിവ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ നമ്മളെയും മറ്റുള്ളവരെയും അംഗീകരിക്കുകയും വളർത്തുകയും വേണം, കാരണം അതാണ് സത്യസന്ധമായ കാര്യം'- ജോ കൂട്ടിച്ചേര്‍ത്തു. 

 

പാന്റ്സിനും ജാക്കറ്റിനുമൊപ്പം സാരി സ്റ്റൈൽ ചെയ്തുള്ള മറ്റൊരു ലുക്കും ജോ പങ്കുവച്ചിരുന്നു. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്ങും നോബിൾസ് മേക്കോവർ മേക്കപ്പും ചെയ്തിരിക്കുന്നു. അരുണ്‍ പയ്യാടിമീതിലിന്റേതാണ് ഫൊട്ടോഗ്രഫി.

 

Also Read: നീല ലെഹങ്കയില്‍ മനോഹരിയായി എസ്തർ അനിൽ; ചിത്രങ്ങൾ വൈറല്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ