ബ്ലേസർ ഡ്രസ്സില്‍ കൂള്‍ ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

Published : Nov 04, 2022, 10:02 AM ISTUpdated : Nov 04, 2022, 10:06 AM IST
ബ്ലേസർ ഡ്രസ്സില്‍ കൂള്‍ ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 

പ്രായത്തെ വെല്ലും സൗന്ദര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ബോളിവുഡ് താരമാണ് മലൈക അറോറ. 'ഛയ്യ..ഛയ്യ..' എന്ന ബോളിഹുഡ് കിങ് ഖാന്‍റെ  സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരം. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന  താരമാണ് മലൈക അറോറ. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. എന്നാല്‍ ഇതൊന്നും താരത്തെ തളര്‍ത്താന്‍ വളര്‍ന്നിട്ടില്ല. 

നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. ഇടയ്ക്ക് തലമുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

 

ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം. 49-കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

 

ബ്ലേസർ ഡ്രസ്സില്‍ കൂള്‍ ലുക്കിലാണ് മലൈക. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പേസ്റ്റല്‍ നിറത്തിലുള്ള ബ്ലേസർ ഡ്രസ്സാണ് താരം ധരിച്ചത്. ഫുള്‍ സ്ലീവ് ആണ് ഈ മിനി ഡ്രസ്സിന്‍റെ പ്രത്യേകത. ശാന്തനു നിഖില്‍ ഡിസൈന്‍ ചെയ്തതാണ് ഈ ഡ്രസ്സ്. ഇതിനൊപ്പം ബ്ലാക്ക് സ്റ്റോക്കിങ്സും ഹൈ ഹീല്‍ലുമാണ് മലൈക പെയര്‍ ചെയ്തത്. ഹെവി ചോക്കറും അണിഞ്ഞാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 

 

Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്