നിയോണ്‍ ഗ്രീന്‍ മിനി ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

Published : Oct 23, 2022, 10:56 AM ISTUpdated : Oct 23, 2022, 11:05 AM IST
നിയോണ്‍ ഗ്രീന്‍ മിനി ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

Synopsis

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. 

പ്രായത്തെ വെല്ലും സൗന്ദര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ബോളിവുഡ് താരമാണ് മലൈക അറോറ. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. ഇടയ്ക്ക് തലമുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക.

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. എന്നാല്‍ ഇതൊന്നും താരത്തെ തളര്‍ത്താന്‍ വളര്‍ന്നിട്ടില്ല. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം.  

49കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും വീഡിയോകളും ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

നിയോണ്‍ ഗ്രീന്‍ മിനി ബോഡികോണ്‍ ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ടൊരു നൈറ്റ് പാര്‍ട്ടിയിൽ പങ്കെടുക്കാന്‍ എത്തിയതാണ് താരം. ബാക്ലെസ്, ലോങ് പ്ലീറ്റഡ് സ്ലീവ്സ് എന്നിവയാണ്  ഈ മിനി ബോഡികോണിന്‍റെ പ്രത്യേകത. പിന്നെ ഫ്ലൂറസെന്‍റ് നിയോണ്‍ ഗ്രീന്‍ നിറം തന്നെയാണ് വസ്ത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ചെരുപ്പും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. പോണി ടെയില്‍ ആണ് താരം ഹെയില്‍ ചെയ്തിരിക്കുന്നത്. 

 

Also Read: ദീപാവലി പാര്‍ട്ടിക്ക് സാരിയില്‍ തിളങ്ങി സുഹാന; കമന്‍റുമായി ഷാരൂഖ്‌ ഖാന്‍!

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ