ഒരു വൈറ്റ് ക്ലാസി ടോപ്പിനൊപ്പം ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റാര്‍ പ്രിന്‍റഡ് കുലോട്സ് ആണ് മലൈക ധരിച്ചത്.

ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയായി നില്‍ക്കുന്ന താരമാണ് മലൈക അറോറ. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ താരം സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കരീന കപൂർ, അമൃത അറോറ, മല്ലിക ഭട്ട്, നടാഷ പൂനവാല എന്നിവരാണ് ചിത്രങ്ങളില്‍ മലൈകയോടൊപ്പം ഉണ്ടായിരുന്നത്. ചിത്രങ്ങള്‍ കരീനയും മലൈകയും ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അന്ന് മലൈക ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. 

വൈറ്റ് ടോപ്പിനൊപ്പം ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റാര്‍ പ്രിന്‍റഡ് കുലോട്സ് പാന്‍റ്സാണ് മലൈക ധരിച്ചത്. ഓഫ് വൈറ്റ്, നീല, ചുവപ്പ് എന്നീ നിറങ്ങളില്‍ പ്രിന്‍റുകളുള്ള കുലോട്സ് സില്‍ക് സാറ്റിനിലുള്ളതാണ്. മലൈകയെ കണ്ട് ഇത് വാങ്ങാനായി നിരവധി പേരാണ് ബ്രാന്‍റിന്‍റെ സൈറ്റ് സന്ദര്‍ശിച്ചത്. 

View post on Instagram

എന്നാല്‍ ഈ കുലോട്സിന്‍റെ വില എത്രയെന്ന് അറിയാമോ? ഏകദേശം രണ്ടുലക്ഷം (1,84,411) രൂപ വരും. ഒപ്പം ഫ്രഞ്ച് ഫാഷൻ ബ്രാന്‍ഡായ ബാലൻസിയാഗയിൽ നിന്നുള്ള സ്നീക്കേഴ്സും മലൈക ധരിച്ചിട്ടുണ്ടായിരുന്നു. ഏകദേശം 42,000 രൂപയാണ് ഇതിന്റെ വില. 

View post on Instagram

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?