കീര്‍ത്തിയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നായികയാണ് മലയാളത്തിന്‍റെ സ്വന്തം കീര്‍ത്തി സുരേഷ് (keerthy suresh). 'മഹാനടി' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം ചുരുങ്ങിയ സമയംകൊണ്ട് ഒട്ടേറേ ഹിറ്റുകളുടെ ഭാഗമാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും (social media) വളരെ അധികം സജീവമാണ് കീര്‍ത്തി സുരേഷ്.

കീര്‍ത്തിയുടെ ചിത്രങ്ങളൊക്കെ (photos) ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. എത്നിക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. 

View post on Instagram

മെറൂൺ നിറത്തിലുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. മനോഹരമായ എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. എംബ്രോയ്ഡറിയാൽ സമൃദ്ധമായ ലോങ് സ്ലീവ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ട്രഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. മെറൂൺ കളറിലുള്ള ലിപ്സ്റ്റിക് ആണ് താരം തെരഞ്ഞെടുത്തത്. 

Also Read: 'ഞാൻ ഒരു വിഡ്ഢിയല്ല; എന്ത് വസ്ത്രം ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും': മലൈക അറോറ