വിവാഹത്തിന് അനുഗ്രഹിക്കണമെന്ന് പറ‍ഞ്ഞ് മകളുടെ കാമുകൻ; അച്ഛന്‍റെ പ്രതികരണം നോക്കൂ...

Published : Mar 05, 2023, 12:20 PM IST
വിവാഹത്തിന് അനുഗ്രഹിക്കണമെന്ന് പറ‍ഞ്ഞ് മകളുടെ കാമുകൻ; അച്ഛന്‍റെ പ്രതികരണം നോക്കൂ...

Synopsis

കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സ്നേഹവും കരുതലും, പങ്കാളികള്‍ തമ്മിലുള്ള പ്രണയം,സുഹൃത്തുക്കളുമായുള്ള സൗഹൃദം എന്നിങ്ങനെ വിവിധ ബന്ധങ്ങളെയും അവയുടെ ആഴത്തെയും വരച്ചുകാട്ടുന്ന വീഡിയോകളാണ് നമ്മെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു വിഭാഗം വീഡിയോകള്‍ എന്ന് നിസംശയം പറയാം.

രസകരമായ എത്രയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിത്യവും നാം കാണുന്നു. ഇവയില്‍ പക്ഷേ ചിലത് മാത്രമേ കണ്ടതിന് ശേഷവും ഏറെ നേരത്തേക്ക് നമ്മുടെ മനസില്‍ ഇടം പിടിക്കാറുള്ളൂ. അതും കാഴ്ചക്കാരെ വൈകാരികമായി സ്വാധീനിക്കാൻ കഴിവുള്ള രംഗങ്ങളും ഇക്കൂട്ടത്തില്‍ കുറവായിരിക്കും. 

കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സ്നേഹവും കരുതലും, പങ്കാളികള്‍ തമ്മിലുള്ള പ്രണയം,സുഹൃത്തുക്കളുമായുള്ള സൗഹൃദം എന്നിങ്ങനെ വിവിധ ബന്ധങ്ങളെയും അവയുടെ ആഴത്തെയും വരച്ചുകാട്ടുന്ന വീഡിയോകളാണ് നമ്മെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു വിഭാഗം വീഡിയോകള്‍ എന്ന് നിസംശയം പറയാം.

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മകളുടെ കാമുകൻ അല്ലെങ്കില്‍ മകളുടെ ഭാവിവരൻ തന്നോട് സംസാരിക്കുന്നതിനിടെ വികാരധീനനായിപ്പോകുന്ന ഒരച്ഛനെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഒരു കാറില്‍ ഇരുന്നാണ് ഇരുവരുടെയും സംഭാഷണം. തന്‍റെ വിവാഹത്തെ കുറിച്ചാണ് യുവാവ് പറഞ്ഞുവരുന്നത്. 

'എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നിങ്ങളുടെ കുടുംബം ഇഷ്ടമാണ്. എനിക്കതിലൊരു ഭാഗമാകണം എന്നുണ്ട്. ഞാനൊരു മോതിരം എന്‍റെ കയ്യില്‍ കരുതിവച്ചിരിക്കുകയാണ്. എനിക്ക് അവളെ വിവാഹം കഴിക്കണമെങ്കില്‍ എന്നെ അനുഗ്രഹിക്കണം. മരണം വരെയും ഞാനവളെ സ്നേഹിക്കും... '- യുവാവ് പറയുന്നു.

യുവാവിന്‍റെ സംസാരം തീരും മുമ്പ് തന്നെ വികാരീനനാവുകയാണ് അച്ഛൻ. അദ്ദേഹം യുവാവിനെ ചേര്‍ത്ത് പിടിച്ച് വിതുമ്പുകയും ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യുന്നത് കാണാം. 

നിരവധി പേരാണ് ഹൃദ്യമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ശരിക്കും മാതൃകയായി എടുക്കാവുന്നൊരു വീഡിയോ ആണെന്നും, ബന്ധങ്ങള്‍ ഇത്തരത്തിലാണ് രൂപപ്പെടേണ്ടതെന്നും ഇവരുടെ സ്നേഹവും ആത്മാര്‍ത്ഥതയുമാണ് ഏറ്റവുമധികം ആകര്‍ഷിക്കുന്നതെന്നും എല്ലാം വീഡിയോ കണ്ടവര്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഹൃദയാഘാത-വാര്‍ത്തയ്ക്ക് പിന്നാലെ വിവാദം; വീഡിയോയില്‍ വിശദീകരണവുമായി സുസ്മിത

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ