രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വൈറലായി വീഡിയോ

Published : Nov 19, 2022, 12:32 PM ISTUpdated : Nov 19, 2022, 12:37 PM IST
രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വൈറലായി വീഡിയോ

Synopsis

ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്.  വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല,  ഷാംപൂയൊക്കെ തേച്ചാണ് കുളിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും. എന്നാല്‍ പാമ്പുകളെ പരിചരിക്കുന്നവരുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്.  വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല, ഷാംപൂയൊക്കെ തേച്ചാണ് കുളിപ്പിക്കുന്നത്. ഷാംപൂ ഉപയോഗിച്ച് യുവാവ് മസാജ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. @DPrasanthNair എന്നയാളാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 'പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഏതാണ്ട് 45 സെക്കന്‍റ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു. നിരവധിപേർ കമന്റുകളും ചെയ്തു. ഞെട്ടിക്കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റ്. 

 

 

 

അതേസമയം, അനാക്കോണ്ടയുമായി കളിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായത്. അനാക്കോണ്ടയെ കൈകളില്‍ ചുറ്റി പ്രദര്‍ശിപ്പിക്കുകയായിരുന്നു നിക് എന്ന യുവാവ്. ഇതിനിടെ പാമ്പ് അക്രമാസക്തമാവുകയും നിക്കിനെ ആക്രമിക്കാൻ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. ആദ്യമെല്ലാം പാമ്പിന് നിക്കിന്‍റെ വസ്ത്രത്തിലാണ് പിടി കിട്ടിയത്. എന്നാല്‍ പിന്നീട് നിക്കിന്‍റെ കയ്യില്‍ ഇത് കടിച്ചു. കടിച്ചതിന്‍റെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വിഷമില്ലാത്ത ഇനമായതിനാല്‍ തന്നെ മറ്റ് പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിന് അനുഭവപ്പെടുന്നില്ല. വീണ്ടും പാമ്പ് നിക്കിനെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ രണ്ടാം തവണയും ഇദ്ദേഹത്തിന് കടിയേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. 

Also Read: പാവ ഭര്‍ത്താവ് ചതിച്ചു, മറ്റൊരു സ്ത്രീയുമായി ബന്ധം; വേര്‍പിരിയാനൊരുങ്ങി യുവതി

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ