തെരുവിലൂടെ നടന്നുപോകുന്നയാള്‍ക്ക് മിന്നലേറ്റു, പിന്നീട് സംഭവിച്ചത്...

By Web TeamFirst Published Oct 9, 2019, 12:19 PM IST
Highlights

തന്‍റെ മൂന്ന് നായ്ക്കളുമൊത്ത് നടക്കാനിറങ്ങിയതായിരുന്നു കൊറിയാസ്...

ടെക്സാസ്: തെരുവിലൂടെ നടന്നുപോകുകയായിരുന്ന കൊറിയാസ് എന്നയാള്‍ക്ക് പെട്ടാന്നാണ് മിന്നലേറ്റത്. തല്‍ക്ഷണം തന്നെ അയാള്‍ താഴെ വീണു. എന്നാല്‍ ഭാഗ്യം അയാള്‍ക്കൊപ്പം തന്നെയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഇത് ശ്രദ്ധിക്കുകയും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ കൊറിയാസിന് തന്‍റെ ജീവന്‍ തിരിച്ചുകിട്ടി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. തന്‍റെ മൂന്ന് നായ്ക്കളുമൊത്തായിരുന്നു കൊറിയാസ് നടക്കാനിറങ്ങിയത്. 

ടെക്സസിലെ വെറ്ററിനറി ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. വെറ്റിനറി ആശുപത്രിയിലെ ജീവനക്കാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കിയത് കൊറിയാസിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായി. കൊറിയാസിനെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. 

കൊറിയാസിന്‍റെ ഷൂസും സോക്സും നശിച്ചിരുന്നു. 27കാരനാണ് മെക്കാനിക്കായ കൊറിയാസ്. ഇടിമിന്നലേറ്റ് പ്രദേശത്ത് വിടവുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം കൊറിയാസിന്‍റെ എല്ലുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. കണ്ണുചുവന്ന് നീരുവച്ചിട്ടുമുണ്ട്. പേശികള്‍ക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. ''ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് ഇനിയും എന്‍റെ ജീവിതം ജീവിക്കണം'' - അയാള്‍ പറഞ്ഞു. 


 

click me!