പച്ച ചിക്കൻ കഴിക്കുന്ന യുവാവ്; സംഭവം 'വൈറല്‍' ആണിപ്പോള്‍...

Published : Apr 29, 2023, 09:00 PM IST
പച്ച ചിക്കൻ കഴിക്കുന്ന യുവാവ്; സംഭവം 'വൈറല്‍' ആണിപ്പോള്‍...

Synopsis

ഒരു യുവാവ് പരസ്യമായി ഷോപ്പിംഗ് മാളിന് അകത്തുവച്ച് പച്ച ചിക്കൻ പാക്കറ്റില്‍ നിന്ന് എടുത്ത് കഴിക്കുന്നതാണ് വീഡിയോ. ഓസ്ട്രേലിയയിലെ ഓക്‍ലാൻഡ്സ് പാര്‍ക്കിലുള്ളൊരു മാളിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ പലപ്പോഴും നമുക്ക് പുതിയ അറിവുകളോ പാഠങ്ങളോ എല്ലാം പകര്‍ന്നുനല്‍കുന്നൊരു ഇടം കൂടിയാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത് ഏറെ നല്ലതുമാണ്. ഇങ്ങനെയുള്ള വിഷയങ്ങള്‍ക്കൊപ്പം തന്നെ വളരെ വ്യത്യസ്തവും നമ്മളില്‍ കൗതുകമോ അത്ഭുതമോ എല്ലാം നിറയ്ക്കുന്നതുമായ ധാരാളം കണ്ടന്‍റുകളും സോഷ്യല്‍ മീഡിയയില്‍ നമുക്ക് പതിവായി കാണാൻ സാധിക്കും. 

വീഡിയോകളാണെങ്കിലും ചിത്രങ്ങളാണെങ്കിലും കുറിപ്പുകളാണെങ്കിലും ഇവയുടെ ആധികാരികത നമുക്ക് ഉറപ്പിക്കാൻ സാധിക്കില്ലെങ്കിലും ഇവയുണ്ടാക്കുന്ന രസകരമായ അനുഭവം തീര്‍ച്ചയായും നമുക്ക് ആസ്വദിക്കാവുന്നതാണ്.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധേയമായി, വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണൊരു ചിത്രം. സത്യത്തില്‍ ഇതിന്‍റെ വീഡിയോ ആയിരുന്നു ആദ്യം വൈറലായിരുന്നത്. പിന്നീട് ചിത്രങ്ങളായി കൂടുതല്‍ പേരും പങ്കുവയ്ക്കുന്നത്.

സംഗതി എന്താണെന്ന് വച്ചാല്‍, ഒരു യുവാവ് പരസ്യമായി ഷോപ്പിംഗ് മാളിന് അകത്തുവച്ച് പച്ച ചിക്കൻ പാക്കറ്റില്‍ നിന്ന് എടുത്ത് കഴിക്കുന്നതാണ് വീഡിയോ. ഓസ്ട്രേലിയയിലെ ഓക്‍ലാൻഡ്സ് പാര്‍ക്കിലുള്ളൊരു മാളിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. 

ഷോര്‍ട്സും ബനിയനും തൊപ്പിയും അണിഞ്ഞ യുവാവ് നഗ്നപാദനാണ്. ഇതും ഇയാളെ ഏറെ വ്യത്യസ്തമാക്കുന്നു. ചെരുപ്പൊന്നും ധരിക്കാതെ എസ്കലേറ്ററില്‍ മറ്റുള്ളവര്‍ക്കൊപ്പം കയറിനില്‍ക്കുകയാണ് ഇദ്ദേഹം. ഇതിനിടെ കയ്യിലിരിക്കുന്ന ബോക്സില്‍ നിന്ന് പച്ച ചിക്കൻ കഷ്ണങ്ങള്‍ എടുത്ത് കഴിക്കുകയാണ്. 

എന്താണ് സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്നത് വ്യക്തമല്ല. എന്നാലീ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഇത് യഥാര്‍ത്ഥമെങ്കില്‍ എന്താണ് ഈ യുവാവിനെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് ഏവര്‍ക്കുമറിയേണ്ടത്. എന്താണ് ഇദ്ദേഹത്തിന്‍റെ വ്യത്യസ്തതയെന്ന് അറിയാൻ ആകാംക്ഷ പ്രകടിപ്പിക്കുന്നവരും കുറവല്ല.

 

Also Read:- മുതുകില്‍ ആമയുടെ പുറംതോട് പോലത്തെ വളര്‍ച്ച; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ്

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ