കൂറ്റന്‍ ചിലന്തിയോടൊപ്പം കളിക്കുന്ന മകള്‍; പേടിച്ചരണ്ട് പിതാവ്; വീഡിയോ

Published : Sep 26, 2021, 03:44 PM IST
കൂറ്റന്‍ ചിലന്തിയോടൊപ്പം കളിക്കുന്ന മകള്‍; പേടിച്ചരണ്ട് പിതാവ്; വീഡിയോ

Synopsis

'ടരാന്റുല' എന്നയിനം കൂറ്റന്‍ എട്ടുകാലിയോടൊപ്പം കളിക്കുന്ന 18 മാസം പ്രായമുള്ള തന്റെ മകളെ കണ്ട് പേടിച്ചരണ്ട് നില്‍ക്കുന്ന പിതാവിനെയാണ് വീഡിയോയില്‍ കാണുന്നത്. 

കുട്ടികളുടെ നിഷ്കളങ്കമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ (video) കൂറ്റന്‍ ചിലന്തിയോടൊപ്പം (tarantula) കളിക്കുന്നൊരു കുരുന്നിന്‍റെയാണ് (baby). 

'ടരാന്റുല' എന്നയിനം കൂറ്റന്‍ എട്ടുകാലിയോടൊപ്പം കളിക്കുന്ന 18 മാസം പ്രായമുള്ള തന്റെ മകളെ കണ്ട് പേടിച്ചരണ്ട് നില്‍ക്കുന്ന പിതാവിനെയാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് തന്നെ അദ്ദേഹം മകളെയും എടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം. യുഎസിലെ അരിസോണയിലെ ട്യൂസണിൽ നിന്നുള്ള ഡേവിഡ് ലേമാനാണ് മകളെ എടുത്തോടിയത്.

36കാരനായ ഡേവിഡ് കുടുംബത്തോടൊപ്പം സ്വിമിങ് പൂളിനരികിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കൂറ്റൻ ചിലന്തിയുമായി മകൾ കളിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡേവിഡ് തന്റെ മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ, അവൾ  'ബഗ്! ബഗ്!' എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പെട്ടെന്ന് സംഭവം മനസ്സിലാക്കിയ ഡേവിഡ് കുഞ്ഞിനേയും എടുത്ത് ഓടുകയായിരുന്നു. 

 

Also Read: ജിറാഫിന് ഭക്ഷണം പങ്കുവച്ച് കുരുന്ന്; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'