കുരുന്ന് തന്‍റെ കുഞ്ഞിക്കൈയില്‍ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും ജിറാഫിന്‍റെ വായിലേയ്ക്ക് ഇവ എത്തിക്കാന്‍ കുരുന്നിന് കഴിഞ്ഞില്ല. 

കുട്ടികളുടെ(babies) നിഷ്കളങ്കത സൂചിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ(social media) ഹിറ്റാകുന്നത്. അത്തരത്തിലൊരു വീഡിയോ ആണിത്. ജിറാഫിന്(giraffe) ഭക്ഷണം നല്‍കുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. 

മാതാപിതാക്കള്‍ക്കൊപ്പം മൃഗശാല സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ കുഞ്ഞ് ഒരു ജിറാറിന് ഭക്ഷണം നല്‍കിയത്. കുരുന്ന് തന്‍റെ കുഞ്ഞിക്കൈയില്‍ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും ജിറാഫിന്‍റെ വായിലേയ്ക്ക് ഇവ എത്തിക്കാന്‍ കുരുന്നിന് കഴിഞ്ഞില്ല. 

View post on Instagram

ഉടന്‍ തന്നെ തന്‍റെ നീളന്‍ കഴുത്ത് കുനിച്ച് ജിറാഫ് ഇല വാങ്ങുകയായിരുന്നു. ശേഷം ആ ഇലകള്‍ കഴിക്കുന്ന ജിറാഫിനെയും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും കമന്‍റുകളിട്ടതും. 

Also Read: ദിനോസറുകളുടെ നിഗൂഢ രതിജീവിതം; ഗവേഷകർക്കുമുന്നിൽ വെളിപ്പെടുന്ന പുതുരഹസ്യങ്ങൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona