ഇതാണത്രേ 'ദിൽകുഷ് ദോശ'; എന്തിനീ ക്രൂരതയെന്ന് ദോശ പ്രേമികൾ!

Published : Sep 07, 2021, 04:52 PM ISTUpdated : Sep 07, 2021, 04:56 PM IST
ഇതാണത്രേ 'ദിൽകുഷ് ദോശ'; എന്തിനീ ക്രൂരതയെന്ന് ദോശ പ്രേമികൾ!

Synopsis

അത്തരത്തില്‍ ഒരു പാചക പരീക്ഷണ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'ദിൽകുഷ് ദോശ'യാണ് ഇവിടത്തെ താരം. 

വിചിത്രമായ പാചക പരീക്ഷണ വീഡിയോകള്‍ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചോക്ലേറ്റ് ബിരിയാണി, കെച്ചപ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്.. അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.  

അത്തരത്തില്‍ ഒരു പാചക പരീക്ഷണ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'ദിൽകുഷ് ദോശ'യാണ് ഇവിടത്തെ താരം. പനീറും ചീസും കാബേജുമൊക്കെ ചേർത്താണ് ഈ ദോശ തയ്യാറാക്കുന്നത്. കൂടാതെ തേങ്ങാ ചട്നിയും അണ്ടിപ്പരിപ്പും കാപ്സിക്കവുമൊക്കെ ചേര്‍ത്താണ് ഈ 'വെറൈറ്റി' ദോശ തയ്യാറാക്കുന്നത്. ദീപക് പ്രഭു എന്നയാളാണ് ഈ ദിൽകുഷ് ദോശ തയ്യാറാക്കിയത്. 

 

 

ആദ്യം ദോശമാവ് പരത്തിയതിനുശേഷം ബട്ടർ പുരട്ടുന്നു. ഇതിലേയ്ക്ക് സവാളയും പച്ചമുളകും കാബേജും തേങ്ങാ ചട്നിയും ചേർക്കുന്നു. ശേഷം പനീരും ചേര്‍ക്കുന്നു. തുടര്‍ന്ന് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ജീരകപ്പൊടിയും ​ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി മൂടിവയ്ക്കുന്നു. കൂട്ട് നന്നായി പിടിച്ചതിനുശേഷം വീണ്ടും ചീസ് ചേർത്ത് മല്ലിയിലകൊണ്ട് അലങ്കരിച്ച് മടക്കിയെടുത്ത് നാല് കഷ്ണങ്ങളാക്കി വിളമ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ ദോശ പ്രേമികൾ രംഗത്തെത്തി. എന്തിന് ദോശയോട് ഈ ക്രൂരത എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 

 

 

Also Read: ഇത് 'സ്‌പെഷ്യല്‍ ഓംലെറ്റ്'; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ