ഉരുളക്കിഴങ്ങും ചിക്കനും ഇഷ്ടമാണോ...? എങ്കിൽ ഇതാ 50,000 രൂപയുടെ ഒരു ജോലിയുണ്ട്

Web Desk   | Asianet News
Published : Sep 06, 2021, 05:02 PM ISTUpdated : Sep 06, 2021, 05:09 PM IST
ഉരുളക്കിഴങ്ങും ചിക്കനും ഇഷ്ടമാണോ...? എങ്കിൽ ഇതാ 50,000 രൂപയുടെ ഒരു ജോലിയുണ്ട്

Synopsis

 Pro-Tato-Tater എന്ന പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് അവർ നൽകുന്ന മാസം ശമ്പളം എന്ത്രയാണെന്നോ...? 50,000 രൂപ...

നിങ്ങളൊരു ചിക്കൻ പ്രേമിയാണോ...? അത് പോലെ ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടുന്നവരാണോ..? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത.. ഇവ രണ്ടും ഇഷ്ടപ്പെടുന്നവർക്ക് ഒരു അടിപൊളി ജോലി നിങ്ങളെ കാത്തിരിക്കുകയാണ്.
യുകെയിലെ ബൊട്ടാനിസ്റ്റ് (Botanist) എന്ന ഭക്ഷണശാലയാണ് ജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 

ഉരുളക്കിഴങ്ങ് വിഭവങ്ങളും വിവിധ ചിക്കന്‍ വിഭവങ്ങളും രുചിച്ച് നോക്കിയ ശേഷം അഭിപ്രായം പറയുക എന്നതാണ് ജോലി. Pro-Tato-Tater എന്ന പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് അവർ നൽകുന്ന മാസം ശമ്പളം എന്ത്രയാണെന്നോ...? 50,000 രൂപ...പ്രോ-ടാറ്റോ-ടാറ്റര്‍ കഴിച്ച്‌ നല്ലത് എന്ന് സാക്ഷ്യപ്പെടുത്തിയ വിഭവങ്ങള്‍ മാത്രമേ ഭക്ഷണശാലയില്‍ വില്‍ക്കാൻ വയ്ക്കുകയുള്ളൂ.

നല്ല രുചിയിലുള്ള വ്യത്യസ്ത ഉരുളക്കിഴങ്ങ് വിഭവങ്ങൾ, മാംസ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ ജോലിക്കായി ആളെ തിരയുന്നതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഉരുളക്കിഴങ്ങും ചിക്കന്‍ വിഭവങ്ങളും മാത്രമല്ല ബീഫ്, കോഴി, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെയുള്ള മാംസാഹാരങ്ങളും Pro-Tato-Tater രുചിച്ച് അഭിപ്രായം പറയേണ്ടതുണ്ട്.

എന്നാൽ ഈ ജോലി കിട്ടുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ മാസം 19ന് ബൊട്ടാനിസ്റ്റ് ഒരു ടെസ്റ്റ് നടത്തുന്നുണ്ട്. വിവിധ ഫ്രൈ വിഭവങ്ങള്‍ കഴിച്ച്‌ അപേക്ഷന്‍ ആ വിഭവത്തെ പറ്റി അഭിപ്രായം 500 വാക്കുകളുള്ള ഒരു ഉപന്യാസമായി എഴുതി
 നൽകണം. മാത്രമല്ല, ഉരുളക്കിഴങ്ങിനെക്കുറിച്ച്‌ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഷൂട്ട് ചെയ്ത് ഇവർക്ക് അയക്കണം.

ഇത് 'സ്‌പെഷ്യല്‍ ഓംലെറ്റ്'; വൈറലായി വീഡിയോ...
 

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ