ചീങ്കണ്ണിയെ വിവാഹം ചെയ്ത് ഒരാള്‍; ഇതിന് പിന്നിലൊരു കാരണവുമുണ്ട്...

By Web TeamFirst Published Jul 2, 2022, 3:31 PM IST
Highlights

വളരെയധികം കൗതുകമുണ്ടാക്കുന്നതാണ് പല രാജ്യങ്ങളിലെയും പല സമുദായങ്ങള്‍ക്കുമിടയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും. നമുക്ക് അവിശ്വസനീയമായി തോന്നുന്ന, നമ്മെ അതിശയിപ്പിക്കുകയും ചിലപ്പോഴൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്യുന്ന ആചാരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. 

വിചിത്രമായ പലവിധ സംഭവവികാസങ്ങളെ ( Bizarre News ) കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും നാം വായിച്ചും കണ്ടുമെല്ലാം അറിയാറുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം കൗതുകമുണ്ടാക്കുന്നതാണ് പല രാജ്യങ്ങളിലെയും പല സമുദായങ്ങള്‍ക്കുമിടയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും ( Marriage Rituals ) വിശ്വാസങ്ങളും. 

നമുക്ക് അവിശ്വസനീയമായി തോന്നുന്ന, നമ്മെ അതിശയിപ്പിക്കുകയും ചിലപ്പോഴൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്യുന്ന ആചാരങ്ങള്‍ വരെ  ( Bizarre News )  ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമാകുന്നത്...

മെക്സിക്കോയിലെ 'ഒക്സാകാ' എന്ന സ്ഥലത്ത് അവിടത്തെ മേയര്‍ ഒരു ചീങ്കണ്ണിയെ വിവാഹം ചെയ്തുവെന്നതാണ് സംഭവം. കേട്ടാല്‍ ആരും വിശ്വസിക്കാത്ത വാര്‍ത്ത തന്നെ! എന്നാല്‍ സംഗതി സത്യമാണ്. ആചാരത്തിന്‍റെ ഭാഗമായാണ് ( Marriage Rituals )  മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം ചെയ്തിരിക്കുന്നത്. 

മേയര്‍ കൂടി ഉള്‍പ്പെടുന്ന സമുദായത്തിന്‍റെ വിശ്വാസപ്രകാരം പ്രകൃതി മനുഷ്യര്‍ക്ക് അനുകൂലമായി നില്‍ക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയെന്ന നിലയിലാണ് ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഈ ചീങ്കണ്ണിയെ ആകട്ടെ ദൈവത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ് സമുദായക്കാര്‍ കാണുന്നത്. അപ്പോള്‍ മനുഷ്യരുടെ പ്രതിനിധിയായ മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യരും ദൈവവും ഒന്നിക്കുന്നു എന്നതാണത്രേ സങ്കല്‍പം. 

ഏതൊരു വിവാഹവും പോലെ തന്നെ ആര്‍ബാഢപൂര്‍വം തന്നെയാണ് ഈ വിവാഹവും നടക്കുക. പരമ്പരാഗത രീതിയിലുള്ള വെളുത്ത വിവാഹവസ്ത്രം അണിയിച്ച്, സമുദായക്കാര്‍ ചേര്‍ന്ന് ഘോഷത്തോടെയാണ് മണവാട്ടിയെ വിവാഹവേദിയിലേക്ക് ആനയിക്കുക. ശേഷം വിവാഹച്ചടങ്ങ്. മണവാട്ടിക്ക് മുത്തം നല്‍കുന്നതോടെ ചടങ്ങ് പൂര്‍ത്തിയായി. 

എന്നാല്‍ ഇവിടെ മണവാട്ടി, ചീങ്കണ്ണിയായത് കൊണ്ട് തന്നെ അതിനെ ഉമ്മ വയ്ക്കുമ്പോള്‍ തിരിച്ച് കടിക്കുകയോ ആക്രമിക്കുകയോ ചെയ്യാതിരിക്കാൻ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്തായാലും വ്യത്യസ്തമായ ഈ വിവാഹം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. 

ചിലരെങ്കിലും ഇതിനെതിരെ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പരമ്പരാഗത ആചാരങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമൊന്നും വ്യതിചലിച്ച് ജീവിക്കാൻ സന്നദ്ധരല്ലാത്ത സമുദായക്കാരാണിവര്‍. മെക്സിക്കോയില്‍ ഇത്തരത്തില്‍ തുടരുന്ന പല തനത് സമുദായങ്ങളും ഇന്നുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 

Also Read:- അപൂര്‍വ ദാമ്പത്യത്തിന്റെ കഥ പറഞ്ഞ് 'ഫിക്ടോസെക്ഷ്വല്‍' ആയ യുവാവ്

click me!