സിംഹങ്ങൾക്ക് നടുവിൽ ഇരുന്ന് ഗിറ്റാർ വായന; വൈറലായി വീഡിയോ

By Web TeamFirst Published Mar 15, 2021, 9:12 AM IST
Highlights

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡീൻ ഷ്നീഡർ എന്നയാളാണ് സിംഹങ്ങളുടെ നടുവിൽ ഇരുന്നുകൊണ്ട് ഗിറ്റാർ വായിക്കുന്നത്.  2017ലാണ് ഇദ്ദേഹം സൗത്ത് ആഫ്രിക്കയിൽ വന്യജീവി സങ്കേതം ആരംഭിച്ചത്.  

സിംഹങ്ങളെ പൊതുവേ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ ഇവിടെയൊരു യുവാവ് സിംഹങ്ങളുടെ നടുവിൽ ഇരുന്ന് ഗിറ്റാർ വായിക്കുകയാണ്. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡീൻ ഷ്നീഡർ എന്നയാളാണ് സിംഹങ്ങളുടെ നടുവിൽ ഇരുന്നുകൊണ്ട് ഗിറ്റാർ വായിക്കുന്നത്. പാട്ട് പാടിയാണ് അദ്ദേഹത്തിന്‍റെ ഗിറ്റാർ വായന.  

വന്യജീവി പരിപാലന വിദഗ്ധനാണിദ്ദേഹം. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 2017ലാണ് ഇദ്ദേഹം സൗത്ത് ആഫ്രിക്കയിൽ ഒരു വന്യജീവി സങ്കേതം ആരംഭിച്ചത്.  

Relationship matters...
Dean Schneider & his ways with the wild. It’s heavenly pic.twitter.com/5ds5wiFoOz

— Susanta Nanda IFS (@susantananda3)

 

 

Also Read: വൈറലാകാന്‍ വെഡ്ഡിങ് ഷൂട്ടിന് മയക്കിക്കിടത്തിയ സിംഹക്കുട്ടി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ...

click me!