Asianet News MalayalamAsianet News Malayalam

വൈറലാകാന്‍ വെഡ്ഡിങ് ഷൂട്ടിന് മയക്കിക്കിടത്തിയ സിംഹക്കുട്ടി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം ആണ്  വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

Couple poses with a sedated lion cub in wedding photoshoot goes viral
Author
Thiruvananthapuram, First Published Mar 14, 2021, 3:51 PM IST

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് ഇവിടെയൊരു വെഡ്ഡിങ് വീഡിയോ സൂചിപ്പിക്കുന്നത്. 

പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം ആണ് അത്തരത്തിലിപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഇവിടെ മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കിക്കിടത്തിയാണ് ഫോട്ടോഷൂട്ടിന് ഉപയോഗിച്ചത്. ദമ്പതികള്‍ വിചാരിച്ച പോലെ വീഡിയോ വൈറലാവുകയും ചെയ്തു. കൂടെ സംഭവം വിവാദവുമായി. 

 

 

സംഭവത്തില്‍ സാമൂഹ്യ പ്രവർത്തകരും മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തുകയായിരുന്നു. ഫൊട്ടോഗ്രഫി ചെയ്ത സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷൂട്ടിനിടെ പകർത്തിയ ഒരു വീഡിയോ പ്രചരിച്ചത്. മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകാന്‍  എന്തും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ഇതിനു പിന്നാലെ മൃഗസംരക്ഷണ സംഘടനകൾ ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തുകയായിരുന്നു. ചെറിയൊരു സിംഹക്കുട്ടിയെ മരുന്നു നൽകി മയക്കിയ അതിക്രൂരമായ ഈ പ്രവര്‍ത്തിക്കെതിരെ നടപടി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

Also Read: 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍...

Follow Us:
Download App:
  • android
  • ios