ബിക്കിനി വെള്ളത്തില്‍ അലിഞ്ഞു, നഗ്നയായി യുവതി; പണി കൊടുത്ത് കാമുകന്‍; വീഡിയോ വൈറല്‍

Published : Aug 25, 2020, 09:09 PM ISTUpdated : Aug 25, 2020, 10:33 PM IST
ബിക്കിനി വെള്ളത്തില്‍ അലിഞ്ഞു, നഗ്നയായി യുവതി; പണി കൊടുത്ത് കാമുകന്‍; വീഡിയോ വൈറല്‍

Synopsis

ബിക്കിനി ധരിച്ച് നടന്നുപോകുന്ന എസ്റ്റലെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എസ്റ്റലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നില്‍ കാമുകന്‍ ജൂലീയസും ഉണ്ട്. 

ഒരു യുവാവ് തന്‍റെ കാമുകിക്ക്  'എട്ടിന്‍റെ പണി' കൊടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ബിക്കിനി വെള്ളത്തില്‍ അലിഞ്ഞതിനാല്‍ ആശങ്കയോടെ നില്‍ക്കുന്ന  കാമുകിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാമുകന്‍ കൊടുത്ത പണിയാണിത്. പ്രാങ്ക് ആണെങ്കിലും ഇത് കുറച്ച് കടന്നുപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. 

ഒരു ബീച്ചിലാണ് സംഭവം നടക്കുന്നത്. ബിക്കിനി ധരിച്ച് നടന്നുപോകുന്ന എസ്റ്റലെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എസ്റ്റലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നില്‍ കാമുകന്‍ ജൂലീയസും ഉണ്ട്. വളരെ അധികം ആസ്വദിച്ച് നടക്കുകയാണ് എസ്റ്റല. 

എസ്റ്റല കടലിലിറങ്ങി കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷമാണ് ഞെട്ടലോടെ മനസ്സിലാക്കുന്നത് താന്‍ ധരിച്ച വസ്ത്രം കാണാനില്ല എന്ന്. ആരെങ്കിലും വെള്ളത്തിനടയിലൂടെ വന്ന് തന്‍റെ വസ്ത്രം തട്ടിയെടുത്തോ എന്നുപോലും എസ്റ്റല ചിന്തിച്ചുകാണും. ഒരേസമയം അമ്പരപ്പും അതിശയവും ആശങ്കയും ഒക്കെ എസ്റ്റലയുടെ മുഖത്ത് കാണാമായിരുന്നു. തന്‍റെ ആശങ്കയും എസ്റ്റല കാമുകനോട് പങ്കുവയ്ക്കുന്നുണ്ട്. 

ശേഷം കാമുകനോട് എസ്റ്റല ടവല്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വെള്ളത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബിക്കിനി ധരിപ്പിച്ചാണ് യുവാവ് കാമുകിക്ക് പണി കൊടുത്തത്. ജൂലീയസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍  യുവാവിന്‍റെ ഈ തമാശ കുറച്ചധികം കടന്നുപ്പോയി എന്നാണ് ആളുകളുടെ വിമര്‍ശനം. 

 

Also Read: 2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍; അമ്പരന്ന് അമ്മ; വീഡിയോ...
 

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്