'പ്രായമൊക്കെ വെറും നമ്പറല്ലേ'; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അനില്‍ കപൂര്‍; വീഡിയോ

Published : Aug 25, 2020, 04:59 PM IST
'പ്രായമൊക്കെ വെറും നമ്പറല്ലേ'; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അനില്‍ കപൂര്‍; വീഡിയോ

Synopsis

നിരന്തരം വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറാണ് അനില്‍ കപൂര്‍. പ്രായമൊക്കെ വെറും നമ്പറല്ലേ എന്നു തോന്നിപ്പിക്കുന്ന ചുരുക്കം താരങ്ങളിലൊരാള്‍. എങ്ങനെയാണ് അനില്‍ കപൂര്‍ ഈ അറുപത്തിമൂന്നാം വയസിലും യുവത്വം നിലനിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ 'വർക്കൗട്ട്' എന്ന ഉത്തരം അദ്ദേഹത്തിന് ഒഴിവാക്കാനാകില്ല. കാരണം അത്രമാത്രം ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന താരമാണ് അനില്‍ കപൂര്‍. 

ഇപ്പോഴിതാ വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ അനില്‍ കപൂര്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. കാലുകള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങളാണ് വീഡിയോയില്‍ താരം ചെയ്യുന്നത്. 

 

നിരന്തരം വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. വർക്കൗട്ട് മാത്രമല്ല ഡയറ്റിലും താന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 
 

 

Also Read: മാസ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി; സോഷ്യൽമീഡിയയില്‍ തരംഗമായി ചിത്രം...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?