പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍...

Published : Aug 16, 2023, 07:15 PM IST
 പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍;  ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍...

Synopsis

പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മഞ്‍ജു. 'ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്ചവുമായ വിപ്ലവം'- എന്ന ക്യാപ്ഷനോടെ ആണ് മഞ്ജു ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്.

നിരവധി ആരാധകരുള്ള മലയാളത്തിന്‍റെ സ്വന്തം നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരം ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മഞ്ജുവിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മഞ്‍ജു. 'ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്ചവുമായ വിപ്ലവം'- എന്ന ക്യാപ്ഷനോടെ ആണ് മഞ്ജു ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. പിങ്കില്‍ വളരെ മിനിമല്‍ ഡിസൈനുള്ള സാരിയാണ് മഞ്ജു ധരിച്ചിരിക്കുന്നത്. കേളി ഹെയറും ഹെവി കമ്മലും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

 

നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് കമന്‍റുകളുമായി രംഗത്തെത്തിയത്. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നാണ് ഒരാളുടെ കമന്‍റ്. ഇതെന്താണ് കാവിലെ ഭകവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് മറ്റൊരാളുടെ കമന്‍റ്. പ്രായം വെറും നമ്പര്‍ മാത്രം, കുട്ടി ഏത് കോളേജിലാ പഠിക്കുന്നത്, ഈ ചിരിയാണ് മെയിന്‍,  തുടങ്ങിയ കമന്‍റുകളും താരത്തിന്‍റെ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

Also Read: ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും മായ്ക്കാൻ പറയുമെന്നും ആലിയ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

youtubevideo

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം